48 മെഗാപിക്സലിന്റെ ക്യാമറയിൽ ഷവോമിയുടെ റെഡ്മി നോട്ട് 7
റെഡ്മി നോട്ട് 7 സ്മാർട്ട് ഫോണുകൾ ഇന്ന് പുറത്തിറങ്ങുന്നു
Surveyകഴിഞ്ഞ കുറെ ദിവസ്സങ്ങളായി ഉപഭോതാക്കൾ കാത്തിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി നോട്ട് 7 എന്ന സ്മാർട്ട് ഫോൺ .അതിനു ഒരേ ഒരു കാരണം മാത്രമേയുള്ളു .അതിന്റെ ക്യാമറകൾ .48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .കൂടാതെ ഇത് ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ കൂടിയാണ് .അതായത് മറ്റു 48 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോണുകൾ 30000 രൂപയ്ക്ക് മുകളിൽ വാങ്ങിക്കുവാൻ കഴിയുമ്പോൾ ഷവോമിയുടെ റെഡ്മി നോട്ട് 7 സ്മാർട്ട് ഫോണുകൾ 10000 രൂപ റെയിഞ്ചിൽ ലഭിക്കുന്നു .ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകളെ വ്യത്യസ്താമാകുന്നതും ഇതിന്റെ 48 മെഗാപിക്സലിന്റെ ക്യാമറകൾ തന്നെയാണ് .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .
6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ Android Oreoൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . റെഡ്മി നോട്ട് 7 എന്ന മോഡലുകളും ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് .കൂടാതെ ഷവോമിയുടെ തന്നെ റെഡ്മി നോട്ട് 7 പ്രൊ എന്ന മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .48 കൂടാതെ 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് റെഡ്മി നൽകിയിരിക്കുന്നത് .കൂടാതെ Qualcomm’s Snapdragon 660 ന്റെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില ഏകദേശം 10500 രൂപയ്ക്ക് അടുത്താണ് .കൂടാതെ റെഡ്മി നോട്ട് 7 പ്രൊ മോഡലുകൾ 15000 രൂപ റെയിഞ്ചിലും പ്രതീക്ഷിക്കാം .
Experienced Social Media And Content Marketing Specialist View Full Profile

