പവർബാങ്ക് വേണ്ട! 8000mAh ബാറ്ററി Redmi Note 17 ഇന്ന് മുതൽ വാങ്ങാം

പവർബാങ്ക് വേണ്ട! 8000mAh ബാറ്ററി Redmi Note 17 ഇന്ന് മുതൽ വാങ്ങാം

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ Redmi Note 17 5G ഇന്ന് മുതൽ വാങ്ങിക്കാം. പവർബാങ്കുകളുടെ സഹായമില്ലാതെ തന്നെ തുടർച്ചയായി മൂന്ന് ദിവസത്തിലധികം ബാക്കപ്പ് ലഭിക്കുന്ന സ്മാർട്ട്ഫോണാണിത്. 6.99 ഇഞ്ച് TrueColour AMOLED സ്ക്രീനും കരുത്തുറ്റ സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രൊസസറുമുള്ള സ്മാർട്ട് ഫോണിന്റെ വിൽപ്പന ഇന്ന് ആരംഭിക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരായ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഷവോമി ഈ പവർഫുൾ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആമസോൺ, ഷവോമി ഓൺലൈനിലൂടെ റെഡ്മി നോട്ട് 17 5ജി വാങ്ങാം. സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഓഫറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Redmi Note 17 5G Specifications

റെഡ്മി നോട്ട് 17 5G, ഡാർക്ക് നൈറ്റ്, ആർട്ടിക് ബ്ലൂ, സ്റ്റാർലൈറ്റ് പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമാകും. ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രൊസസർ തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  1. ഡിസ്പ്ലേ: 6.9 ഇഞ്ച് Full-HD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. റെഡ്മി നോട്ട് 17 5ജിയിൽ 120Hz വരെ റിഫ്രഷ് റേറ്റ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ്, 1,800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്. കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും HydroTouch 2.0 സാങ്കേതികവിദ്യയുമുള്ള ഫോണാണിത്.
  2. പ്രോസസർ: 4nm പ്രോസസിൽ നിർമിച്ച ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 4 Gen 4 ചിപ്‌സെറ്റിലൂടെ പെർഫോമൻസ് ലഭിക്കുന്നു. ഇത് 8GB LPDDR4x റാമും 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് വഴിയും 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാം.
  3. ക്യാമറ: റെഡ്മി നോട്ട് 17 5ജിയിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഒരു സെക്കൻഡറി ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
  4. ബാറ്ററി: 8,000mAh ബാറ്ററിയാണ് റെഡ്മി നോട്ട് 17 5ജിയുടെ ഹൈലൈറ്റ്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 22.5W വയർഡ് റിവേഴ്സ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം രണ്ടര ദിവസത്തെ ബാറ്ററി ലൈഫും കമ്പനി ഉറപ്പുനൽകുന്നു.
  5. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 3 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്. ഇത് നാല് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി ഓഫർ ചെയ്യുന്നു.
  6. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP65 റേറ്റിങ്ങും റെഡ്മി നോട്ട് 17 5ജിയിലുണ്ട്.

Also Read: വീണ്ടും വെറൈറ്റി! കാതിൽ നിന്ന് വീഴാത്ത ക്ലിപ്പ് ഓൺ ഇയർബഡ്ഡുമായി നതിങ്ങിന്റെ CMF Clip Pro

റെഡ്മി നോട്ട് 17 5ജി ഇന്ത്യയിലെ വിലയും ഓഫറുകളും

ആമസോൺ, ഷവോമി ഓൺലൈൻ സ്റ്റോറുകളിലൂടെ സ്മാർട്ട് ഫോൺ വാങ്ങിക്കാം. രണ്ട് റാം വേരിയന്റുകളിലാണ് റെഡ്മി സ്മാർട്ട് ഫോൺ പുറത്തിറക്കിയത്.

6GB+ 128GB സ്റ്റോറേജുള്ള ഫോണിന് 27,999 രൂപ വിലയാകുന്നു. 8 ജിബി, 128GB സ്റ്റോറേജുള്ള ഫോണിന് 30,999 രൂപയും വിലയാകും. എസ്ബിഐ, ആക്സിസ് ബാങ്ക്, കൊടക് ബാങ്ക് കാർഡുകളിലൂടെ 3,000 രൂപയുടെ കിഴിവും ലഭ്യമാണ്. ഇങ്ങനെ റെഡ്മി നോട്ട് 17 5ജി 24999 രൂപ മുതൽ വാങ്ങിക്കാനാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile