വീണ്ടും പവർ തന്നെ ടാർഗറ്റ്! 8000mAh ബാറ്ററിയുമായി Redmi Note 17 5G വരുന്നു
സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന Redmi Note 17 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം ബാക്കപ്പ് നൽകുന്ന 8000mAh ഭീമൻ ബാറ്ററിയാണ് ഫോണിലുള്ളത്. ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കും യാത്രകൾ ചെയ്യുന്നവർക്കുമായാണ് ഷവോമിയുടെ പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിക്കുക. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ലഭിക്കുന്ന റെഡ്മി നോട്ട് സീരീസിന്റെ ജനപ്രീതി കണക്കിലെടുത്താണ് പുതിയ മോഡൽ ലോഞ്ച് ചെയ്യുന്നത്. ഫോണിന്റെ പ്രതീക്ഷിക്കുന്ന വില, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ അറിയാം.
SurveyRedmi Note 17 5G Launch India
റെഡ്മി നോട്ട് 17 5ജി ഇന്ത്യയിൽ ഓഗസ്റ്റ് 6-ന് പുറത്തിറങ്ങുന്നു. ഇതുവരെ ഇറങ്ങിയ റെഡ്മി നോട്ട് സീരീസുകളേക്കാൾ ഇതിന് വില കൂടുതലാകുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. അടിസ്ഥാന മോഡലായ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 30,000 രൂപ വരെയായേക്കും. 8GB RAM + 128GB മോഡലിന് ഏകദേശം 33,000 രൂപയും വിലയാകുമെന്നാണ് സൂചന.
2026 ജനുവരിയിൽ എത്തിയ റെഡ്മി നോട്ട് 15 ഫോണിന്റെ വില ആരംഭിച്ചത് 22,999 രൂപയ്ക്കാണ്.
റെഡ്മി നോട്ട് 17 5ജി പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
7 ഇഞ്ച് OLED ഡിസ്‌പ്ലേ റെഡ്മി നോട്ട് 17 സ്മാർട്ട് ഫോണിന് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Full HD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേയിൽ നൽകിയേക്കും.
Also Read: Flipkart Freedom Day Sale വരുന്നു; ഐഫോൺ 17 പ്രോ മാക്സ് ഉൾപ്പെടെ വൻ ഓഫറുകൾ!
50 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും സ്മാർട്ട് ഫോണിലുണ്ടാകും. ഇതിൽ ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും നൽകുന്നുണ്ട്. എൻഎഫ്‌സി സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉൾപ്പെടുത്തും.
റെഡ്മി നോട്ട് 17 5ജിയിൽ അതിശക്തമായ 8,000mAh ബാറ്ററി നൽകും. ഇത് ഒറ്റചാർജിങ്ങിൽ ശരിക്കും മൂന്ന് ദിവസത്തിലധികം നീണ്ടുനിൽക്കുന്ന ബാറ്ററിയാണെന്നാണ് ഷവോമി അവകാശപ്പെടുന്നു. കരുത്തനായ ബാറ്ററിയ്ക്ക് 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ടാകും. റെഡ്മി നോട്ട് 17 5ജി റിവേഴ്സ് വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണാകും.
ഈ ഫോണിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസർ നൽകുമെന്നാണ് വിവരം. ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 ആയിരിക്കും സോഫ്റ്റ് വെയർ. ഷവോമി ഈ പുത്തൻ ഫോണിന് നാല് വർഷം വരെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷം വരെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
