ഇനിയും വൈകണ്ട, കാലിയാകും മുമ്പേ Redmi ഫോൺ വാങ്ങാം; 6200 mAh ബാറ്ററിയും മികച്ച ഡ്യൂറബിലിറ്റിയും

Updated on 13-Feb-2026

മികച്ച ഡ്യൂറബിലിറ്റിയും പവർ കപ്പാസിറ്റിയുമുള്ള Redmi Note 14 Pro Plus വൻ വിലക്കുറവിൽ. മിഡ് റേഞ്ചിൽ പ്രീമിയം പെർഫോമൻസുള്ള ഫോണിനാണ് കിഴിവ്. 10000 രൂപയുടെ ഡിസ്കൗണ്ട് ആണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ് വാങ്ങിക്കാം.

Redmi Note 14 Pro Plus Price Deal on Flipkart

മിഡ് റേഞ്ചിൽ, പ്രീമിയം സവിശേഷതകളുള്ള ഫോണാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ്. 30999 രൂപയ്ക്ക് ലോഞ്ച് ചെയ്ത റെഡ്മി ഫോണിന്റെ റീട്ടെയിൽ വില 34999 രൂപയാണ്. ഈ സ്റ്റൈലിഷ് ഹാൻഡ്സെറ്റ് നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ 24444 രൂപയ്ക്ക് ലഭിക്കും.

8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിൽ തന്നെ ഫാന്റം പർപ്പിൾ നിറത്തിലുള്ള ഹാൻഡ്സെറ്റിനാണ് കിഴിവ്. ഇഎംഐയിൽ വേണമെങ്കിൽ ഇതിനേക്കാൾ കിഴിവ് ലഭിക്കും. 23221 രൂപയാണ് ഇഎംഐയിൽ ലഭിക്കുന്നത്. ഇതിനായി 24 മാസത്തേക്ക് 1192 രൂപയുടെ ഇഎംഐ ഓഫർ ലഭിക്കും. 19050 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നു.

1223 രൂപയുടെ ബാങ്ക് ഓഫറും റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന് ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് ഇത് പരിമിതകാല ഓഫറാണ്.

More From Digit: ഈ ഫോണിന് ഫ്ലിപ്കാർട്ടിനേക്കാൾ ലാഭം Amazon തന്നെ! Samsung Galaxy S25 FE വലിയ വിലക്കുറവിൽ…

50MP ട്രിപ്പിൾ ക്യാമറയും മികച്ച പ്രോസസറും മറ്റ് ഫീച്ചറുകളും

റെഡ്മി നോട്ട് 14 പ്രോ പ്ലസ് 6.67 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഇത് 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നെസ് ഇതിനുണ്ട്.

കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഉപയോഗിച്ചിരിക്കുന്നതിനാൽ പോറലുകളെ സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 12 GB റാമും 512 GB ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയിരിക്കുന്നു.​

50 എംപി പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ഇതിൽ 8 എംപി അൾട്രാവൈഡ് ലെൻസും 50 എംപി ടെലിഫോട്ടോ യൂണിറ്റും കൊടുത്തിരിക്കുന്നു. സെൽഫി, വീഡിയോ കോളുകൾക്കായി 20 എംപി ഫ്രണ്ട് ക്യാമറ നൽകിയിരിക്കുന്നു. ഇത് 90 W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

സ്മാർട്ട്ഫോൺ 6,200 mAh ബാറ്ററി റെഡ്മി നോട്ട് 14 പ്രോ പ്ലസ് ഫോണിലുണ്ട്. മികച്ച ഡ്യൂറബിലിറ്റിയാണ് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്. ഇത് പൊടി, ജല പ്രതിരോധത്തിനായി IP66, IP68, IP69 റേറ്റിംഗിൽ വരുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :