ഞെട്ടിക്കുന്ന വിലയിൽ 108എംപിയിൽ റെഡ്മി നോട്ട് 11 പ്രൊ 5ജി എത്തി

HIGHLIGHTS

ഷവോമിയുടെ പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

റെഡ്മി നോട്ട് 11 പ്രൊ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം

ഞെട്ടിക്കുന്ന വിലയിൽ 108എംപിയിൽ റെഡ്മി നോട്ട് 11 പ്രൊ 5ജി എത്തി

ഷവോമിയുടെ പുതിയ 2 ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഈ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു .108 മെഗാപിക്സൽ ക്യാമറകളിൽ തന്നെയായിരുന്നു എത്തിയിരുന്നത് .എന്നാൽ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ 5ജി വിപണിയിൽ നേരത്തെ അവതരിപ്പിച്ചിരുന്നു .CNY 1,599 ആണ് ആരംഭ വില വരുന്നത്.ഈ ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .

Digit.in Survey
✅ Thank you for completing the survey!

ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ 5ജി 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.7 ഇഞ്ചിന്റെ അമലോഡ്  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  octa-core MediaTek Dimensity 920പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക  സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ 5ജി ഫോണുകൾക്ക് CNY 1,599 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 18700  രൂപയ്ക്ക് അടുത്തുവരും .

ഷവോമിയുടെ റെഡ്മി നോട്ട് പ്രൊ പ്ലസ് സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ ,പ്രോസസ്സർ കൂടാതെ ക്യാമറ ഫീച്ചറുകൾ ഷവോമിയുടെ റെഡ്മി നോട്ട് 11 പ്രൊ 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നത് തന്നെയാണ് .ബാറ്ററിയിൽ മാറ്റം വരുത്തിയിരിക്കുന്നു . 4,500mAhന്റെ ബാറ്ററി ലൈഫും കൂടാതെ  120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും പ്രൊ പ്ലസ്  ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .റെഡ്മി നോട്ട് 11 പ്രൊ പ്ലസ് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ CNY 1,899 ആണ് ആരംഭ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്താൽ ഏകദേശം 22000   രൂപയ്ക്ക് അടുത്തുവരും .

Experienced Social Media And Content Marketing Specialist View Full Profile