വില ലീക്ക് ആയി !! റെഡ്മി നോട്ട് 10T 5G ഫോണുകൾ ഇതാ എത്തുന്നു

വില ലീക്ക് ആയി !! റെഡ്മി നോട്ട് 10T 5G ഫോണുകൾ ഇതാ എത്തുന്നു
HIGHLIGHTS

ഷവോമിയുടെ പുതിയ Redmi Note 10T 5G ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഇപ്പോൾ ഈ ഫോണുകളുടെ വില ഇതാ ലീക്ക് ആയിരിക്കുന്നു

5,000mAh ബാറ്ററിയിലാണ് ഇത് വിപണിയിൽ എത്തുന്നത്

ഷവോമിയുടെ കഴിഞ്ഞ മാസങ്ങളിൽ ലോക വിപണിയിൽ എത്തിയിരുന്ന സ്മാർട്ട് ഫോണുകളായിരുന്നു Redmi Note 10T 5G എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും ഉടൻ എത്തുന്നതായി റിപ്പോർട്ടുകൾ .അതുപോലെ തന്നെ ഇന്ത്യൻ വിപണിയിലെ ഏകദേശ വില ഇപ്പോൾ ലീക്ക് ആയിരിക്കുന്നു.ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 14999 രൂപ മുതലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .മാറ്റ് സവിശേഷതകൾ നോക്കാം .

Redmi Note 10T 5G

6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ  MediaTek Dimensity 700  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 4  ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 48  മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ  ക്യാമറകളാണ് നൽകിയിരിക്കുന്നത് .48  മെഗാപിക്സൽ + 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ +  2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

എന്നാൽ അതുപോലെ തന്നെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 5,000mAhന്റെ (supports 18 W fast charging സപ്പോർട്ട് ) ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 19990 റഷ്യൻ ruble ആണ് വരുന്നത് .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്ന വില ലീക്ക് ആയിരിക്കുന്നു .ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 14999 രൂപ മുതലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo