108എംപി ക്യാമറയിൽ ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് ഇന്ന് വാങ്ങിക്കാം

108എംപി ക്യാമറയിൽ ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് ഇന്ന് വാങ്ങിക്കാം
HIGHLIGHTS

ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് ഫോണുകളുടെ അടുത്ത സെയിൽ ഇന്ന്

ഉച്ചയ്ക്ക് 12 മണി മുതൽ ഈ ഫോണുകൾ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കാവുന്നതാണ്

ഷവോമിയുടെ ഏറ്റവും ഒടുവിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ മോഡലുകളായിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകൾ .ഇതിൽ ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്ന സ്മാർട്ട് ഫോണുകളുടെ  സെയിൽ ഇന്ന്  ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആരംഭിക്കുന്നതാണ് .108 മെഗാപിക്സൽ ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .18999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .മറ്റു പ്രധാന ഫീച്ചറുകൾ നോക്കാം .

6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLEDഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120Hz ഹൈ റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Qualcomm Snapdragon 732G  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം വേരിയന്റുകൾ മുതൽ 8ജിബി റാം വേരിയന്റുകൾ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 108  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .108  മെഗാപിക്സൽ (Samsung’s ISOCELL GW3 )+ 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 5  മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ 5,020mAhന്റെ (supports 33W fast charging out-of-the-box) ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 18999 രൂപ മുതൽ ആരംഭിക്കുന്നതാണ് .ഇന്ന് വീണ്ടും സെയിൽ ആരംഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo