തരംഗം സൃഷ്ടിക്കാൻ ഷവോമിയുടെ റെഡ്മി നോട്ട് 10 പ്രൊ എത്തുന്നു
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
XIAOMI REDMI NOTE 10 PRO ഫോണുകളാണ് ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത്
SNAPDRAGON 732G പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ എത്തുന്നത് എന്നാണ് സൂചനകൾ
ഷവോമിയുടെ ഇനി വിപണിയിൽ പ്രതീക്ഷിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകൾ .അതിൽ റെഡ്മി നോട്ട് 10 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ 2021 ന്റെ മധ്യത്തിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .റെഡ്‌മിയുടെ നോട്ട് 10 പ്രൊ ഫോണുകൾ സ്നാപ്ഡ്രാഗൺ 732 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .
Surveyകൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ പിൻ ക്യാമറകളും പ്രതീക്ഷിക്കാവുന്നതാണ് .ഏറ്റവും ഒടുവിൽ ഷവോമി പുറത്തിറക്കിയ Mi 10ഐ എന്ന സ്മാർട്ട് ഫോണുകളുടെ അതെ രൂപകല്പനയിൽ തന്നെയായിരിക്കും ഈ ഫോണുകളും വിപണിയിൽ ചിലപ്പോൾ പുറത്തിറങ്ങുന്നത് .
ഷവോമിയുടെ പുതിയ Mi 10 ഐ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .108MP+8MP+2MP+2MP ക്വാഡ് ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 20999 രൂപയും കൂടാതെ 6ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 21999 രൂപയും & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 23999 രൂപയും ആണ് വില വരുന്നത് .എന്നാൽ റെഡ്‌മിയുടെ പുതിയ നോട്ട് 10 സീരിയസ്സുകൾ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .
Experienced Social Media And Content Marketing Specialist View Full Profile

