ഷവോമിയുടെ നോട്ട് 10 5G ഫോണുകൾ എത്തുന്നത് മീഡിയടെക്ക് പ്രോസസറുകളിൽ

HIGHLIGHTS

ഷവോമിയുടെ റെഡ്മി നോട്ട് 10 ഫോണുകളും പുറത്തിറങ്ങുന്നു

റിപ്പോർട്ടുകൾ പ്രകാരം മികച്ച പ്രൊസസ്സറുകളിലാണ് എത്തുന്നത്

ഷവോമിയുടെ നോട്ട് 10 5G ഫോണുകൾ എത്തുന്നത് മീഡിയടെക്ക്  പ്രോസസറുകളിൽ

ഷവോമിയുടെ പുതിയ 5ജി ഫോണുകൾ ഉടൻ ഇന്ത്യൻ  വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .റെഡ്മി നോട്ട് 10 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയും കാത്തിരിക്കുന്നത് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ മികച്ച വലിയ പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് .ചിലപ്പോൾ മീഡിയടെക്കിന്റെ 820 പ്രോസസ്സറുകളിൽ തന്നെ ഈ ഫോണുകൾ പുറത്തിറങ്ങുന്നതായിരിക്കും .

Digit.in Survey
✅ Thank you for completing the survey!

കൂടാതെ റെഡ്‌മിയുടെ നോട്ട് 10 എന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കഴിഞ്ഞ ദിവസ്സമായിരുന്നു ഷവോമി റെഡ്മി നോട്ട് 9 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നത് .11999 രൂപ മുതലായിരുന്നു റെഡ്മി നോട്ട് 9 എന്ന സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .

എന്നാൽ റെഡ്‌മിയുടെ നോട്ട് 10 എന്ന സ്മാർട്ട് ഫോണുകൾ മിഡ് റെയിഞ്ചിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളായിരിക്കും .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ 10 ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയായിരിക്കും ഈ ഫോണുകൾക്ക് നൽകുക .അതുപോലെ തന്നെ 8 ജിബിയുടെ റാംമ്മിൽ വരെ ഈ ഫോണുകൾ ചിലപ്പോൾ പുറത്തിറങ്ങുന്നതായിരിക്കും .

Experienced Social Media And Content Marketing Specialist View Full Profile