ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രൊ അടുത്ത മാസം എത്തുന്നു
അടുത്തമാസം റെഡ്മി 6 പ്രൊ എത്തുന്നു എന്ന് സൂചനകൾ
ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു റെഡ്മി നോട്ട് 5 പ്രൊ എന്ന മോഡൽ .ഈ വർഷം ഷവോമിയുടെ ഏറ്റവും വിറ്റഴിക്കപ്പെട്ട ഒരു ഫോൺ കൂടിയായിരുന്നു ഇത് .എന്നാൽ ഇപ്പോൾ ഇതിന്റെ അടുത്ത മോഡലായ റെഡ്മി നോട്ട് 6 പ്രൊ എന്ന മോഡൽ ഒക്ടോബറിൽ (Unofficial) പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന സൂചനകൾ .റെഡ്മി നോട്ട് 5 ൽ നിന്നും കുറച്ചു വെത്യാസങ്ങൾ മാത്രമേ ഇതിനുള്ളു .ഇതിന്റെ ഇപ്പോൾ ലഭിക്കുന്ന കുറച്ചു സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .
Surveyഷവോമി റെഡ്മി നോട്ട് 5 പ്രൊ എന്ന മോഡലിന്റെ ഡിസ്പ്ലേയേക്കാളും കുറച്ചു വലിപ്പംകൂടിയ ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080×2280 ന്റെ സ്ക്രീൻ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിൽ തന്നെയാണ് റെഡ്മി നോട്ട് 6 പ്രോയുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .നോട്ട് 5 പ്രൊ എന്ന മോഡലിൽ 12 + 5 ആയിരുന്നു ഉണ്ടായിരുന്നത് .സെൽഫി 20 മെഗാപിക്സൽ തന്നെയാണ് .
4100 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെയ്ക്കുന്നുണ്ട് .കൂടാതെ ബാറ്ററികൾ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് കൂടിയാണ് .3 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജിലാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 14999 രൂപയാണ് .ഒക്ടോബർ 10 മുതൽ ഇത് പുറത്തിറങ്ങുമെന്നാണ് സൂചനകൾ .
Experienced Social Media And Content Marketing Specialist View Full Profile
