റെഡ്മി 9 പവർ ഫോണുകളുടെ 6ജിബി റാം വേരിയന്റുകൾ പുറത്തിറക്കി ;വില ?

Updated on 22-Feb-2021
HIGHLIGHTS

ഷവോമി റെഡ്മി നോട്ട് 9 പവർ ഫോണുകളുടെ പുതിയ വേരിയന്റുകൾ അവതരിപ്പിച്ചു

6റാം +128 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

12999 രൂപയാണ് ഈ ഫോണുകളുടെ വിപണിയിലെ വില വരുന്നത്

ഷവോമിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഷവോമിയുടെ റെഡ്മി 9 പവർ എന്ന സ്മാർട്ട് ഫോണുകൾ .10000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് 6000 mah ന്റെ ബാറ്ററി ലൈഫ് ആയിരുന്ന് നൽകിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ഈ ഫോണുകളുടെ 6ജിബി റാം കൂടാതെ 128 ജിബി സ്റ്റോറേജ് വേരിയന്റുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .12999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .

ഷവോമിയുടെ റെഡ്മി 9 പവർ -സവിശേഷതകൾ

6.53  ഇഞ്ചിന്റെ വാട്ടർഡ്രോപ് Notch ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass 3  ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും  അതുപോലെ തന്നെ 19.9  ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 662 ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

4  ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ  4 ,6 ജിബി റാം കൂടാതെ 128 ജിബി സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പവർ  4ജി മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .കൂടാതെ  6,000mAh ന്റെ (supports 18W fast charging )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 10999 രൂപയാണ് വില വരുന്നത് .4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 11999 രൂപയാണ് വില വരുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :