സ്മാർട്ട്‌ഫോൺ പ്രേമികൾ കാത്തിരുന്ന Redmi 15A 5G ഇന്ത്യയിൽ അവതരിപ്പിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ട് ഫോണാണ് ഷവോമി ബജറ്റ് വിഭാഗത്തിൽ ലോഞ്ച് ചെയ്തത്. 6,300mAh എന്ന കരുത്തുറ്റ ബാറ്ററിയും, 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണിനുണ്ട്. 12999 രൂപ മുതൽ വിലയാകുന്ന ഫോണാണ് റെഡ്മി 15 സീരീസിലെത്തിയ പുതിയ മോഡൽ. ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ഹൈലൈറ്റുകൾക്ക് പുറമെ, ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും വിശദമായി അറിയാം.
Redmi 15A 5G Price India
ഓസം ബ്ലൂ, അമേസ് പർപ്പിൾ, ഏസ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. ഏപ്രിൽ 3 മുതൽ റെഡ്മി 15A 5G വിൽപ്പന ആരംഭിക്കുന്നു. റെഡ്മി ഓൺലൈൻ സൈറ്റിലും, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ ലഭ്യമാകുന്നു.
80 ശതമാനം ബാറ്ററി ഹെൽത്തും, 6300mAh പവറുമായാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. റെഡ്മി 15എ പ്രധാന സവിശേഷതകൾ വിശദമായി അറിയാം.
ഡിസ്പ്ലേ: 6.9-ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ഇതിന് 1600 x 720 പിക്സൽ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനുണ്ട്. 120Hz റീഫ്രഷ് റേറ്റ്, 810 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് പിന്തുണയുമുള്ള ഫോണാണിത്.
പ്രോസസർ: റെഡ്മി 15A 5ജിയിൽ Unisoc T8300 പ്രൊസസറാണ് കൊടുത്തിട്ടുള്ളത്. ഇത് 6GB വരെ റാമും 6GB അധിക റാം സ്റ്റോറേജുമുള്ള ഫോണാണ്.
ക്യാമറ: റെഡ്മി ബജറ്റ് സ്മാർട്ട് ഫോണിൽ 32MP പ്രൈമറി ക്യാമറയും സെക്കൻഡറി ക്യാമറയും കൊടുത്തിട്ടുണ്ട്. f/2.0 അപ്പേർച്ചർ പിന്തുണയ്ക്കുന്ന 8MP ഫ്രണ്ട് ക്യാമറയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
ബാറ്ററി: 6300mAh ന്റെ പവർഫുൾ ബാറ്ററിയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് 15W ഫാസ്റ്റ് ചാർജിങ്ങും 7.5W റിവേഴ്സ് വയേർഡ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.
കണക്റ്റിവിറ്റി: 5G SA/NSA സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഡ്യുവൽ 4G VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 5.4, GPS + GLONASS കണക്റ്റിവിറ്റി ഓപ്ഷനും ഇതിലുണ്ട്. സ്മാർട്ട് ഫോണിൽ USB ടൈപ്പ്-സി പോർട്ട് ചാർജിങ് ഫീച്ചറുമുണ്ട്. 3.5mm ഓഡിയോ ജാക്ക് ഫോൺ പിന്തുണയ്ക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.