ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്‌ഫോൺ വിപണി പിടിച്ചടക്കാൻ എത്തിയ ഷവോമിയുടെ പുതിയ പോരാളിയാണ് Redmi 15A 5G. 6300mAh പവർഫുൾ സ്മാർട്ട്ഫോൺ കഴിഞ്ഞ വാരമാണ് ഇന്ത്യയിൽ പുറത്തിറക്കിയത്.അതിവേഗ 5G ഇന്റർനെറ്റും മികച്ച കണക്റ്റിവിറ്റിയും ദീർഘനേരത്തെ ബാറ്ററി ലൈഫുമുള്ള സ്മാർട്ട് ഫോൺ ഇന്ന് മുതൽ വാങ്ങാം. ഫ്ലിപ്കാർട്ടിലൂടെ റെഡ്മി ഫോണിന്റെ സെയിൽ ഇന്ത്യയിൽ തുടങ്ങി. റെഡ്മി ബജറ്റ് ഫോണിന്റെ വിലയും ഫീച്ചറുകളും വിശദമായി അറിയാം.
ഫ്ലിപ്കാർട്ടിന് പുറമെ റെഡ്മി ഓൺലൈൻ സൈറ്റിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും സ്മാർട്ട് ഫോൺ വിൽപ്പന സംഘടിപ്പിച്ചിരിക്കുന്നു. 4ജിബി, 6ജിബി റാമിൽ മൂന്ന് കോൺഫിഗറേഷനുകളിലാണ് റെഡ്മി 15എ 5ജി പുറത്തിറക്കിയത്.
4GB + 64GB:12,999 രൂപ
4GB + 128GB: 14,499 രൂപ
6GB + 128GB: 16,499 രൂപ
സ്മാർട്ട് ഫോണിന് ആകർഷകമായ EMI, എക്സ്ചേഞ്ച് ഡീൽ ആദ്യ വിൽപ്പനയിൽ ലഭ്യമാണ്. റെഡ്മി 15A 5ജി ഏസ് ബ്ലാക്ക്, അവെസം ബ്ലൂ, അമേസ് പർപ്പിൾ നിറങ്ങളിലാണ് അവതരിപ്പിച്ചത്.
Also Read: 50MP ക്യാമറയും 50MP സെൽഫിയും! Realme 16 5G ഇന്ത്യയിൽ, പവറിലും ഇവൻ കില്ലാഡി!
4 വർഷത്തെ ബാറ്ററി ആയുസ്സ് റെഡ്മി ഉറപ്പുനൽകുന്നു. ഈ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകളെ കുറിച്ച് വിശദമായി അറിയാം.
ബാറ്ററി ലൈഫ്, 5G കണക്റ്റിവിറ്റി, കൈയിലൊതുങ്ങുന്ന ഡിസൈൻ എന്നിവയിൽ റെഡ്മി 15A സ്മാർട്ട് ഫോൺ മികച്ചതാണ്. എന്നാൽ ഹെവി ഗെയിമിംഗിനോ എഡിറ്റിംഗിനോ അത്ര അനുയോജ്യമാണെന്ന് പറയാനാകില്ല.
12999 രൂപ മുതൽ വിലയാകുന്ന റെഡ്മി സ്മാർട്ട് ഫോൺ സാംസങ്ങിന്റെ Galaxy M15 5G, Realme C65 5G എന്നിവയ്ക്ക് പകരമായി വാങ്ങാവുന്ന മോഡലാണ്.