Redmi 15A 5G: 6300mAh ബാറ്ററിയുടെ പവർ സ്റ്റാർ ബജറ്റ് ഫോൺ, ഇന്ത്യയിൽ വിൽപ്പന തുടങ്ങി

Redmi 15A 5G: 6300mAh ബാറ്ററിയുടെ പവർ സ്റ്റാർ ബജറ്റ് ഫോൺ, ഇന്ത്യയിൽ വിൽപ്പന തുടങ്ങി

ഇന്ത്യയിലെ ബജറ്റ് സ്മാർട്ട്‌ഫോൺ വിപണി പിടിച്ചടക്കാൻ എത്തിയ ഷവോമിയുടെ പുതിയ പോരാളിയാണ് Redmi 15A 5G. 6300mAh പവർഫുൾ സ്മാർട്ട്ഫോൺ കഴിഞ്ഞ വാരമാണ് ഇന്ത്യയിൽ പുറത്തിറക്കിയത്.അതിവേഗ 5G ഇന്റർനെറ്റും മികച്ച കണക്റ്റിവിറ്റിയും ദീർഘനേരത്തെ ബാറ്ററി ലൈഫുമുള്ള സ്മാർട്ട് ഫോൺ ഇന്ന് മുതൽ വാങ്ങാം. ഫ്ലിപ്കാർട്ടിലൂടെ റെഡ്മി ഫോണിന്റെ സെയിൽ ഇന്ത്യയിൽ തുടങ്ങി. റെഡ്മി ബജറ്റ് ഫോണിന്റെ വിലയും ഫീച്ചറുകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Redmi 15A 5G India Sale

ഫ്ലിപ്കാർട്ടിന് പുറമെ റെഡ്മി ഓൺലൈൻ സൈറ്റിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും സ്മാർട്ട് ഫോൺ വിൽപ്പന സംഘടിപ്പിച്ചിരിക്കുന്നു. 4ജിബി, 6ജിബി റാമിൽ മൂന്ന് കോൺഫിഗറേഷനുകളിലാണ് റെഡ്മി 15എ 5ജി പുറത്തിറക്കിയത്.

4GB + 64GB:12,999 രൂപ
4GB + 128GB: 14,499 രൂപ
6GB + 128GB: 16,499 രൂപ

സ്മാർട്ട് ഫോണിന് ആകർഷകമായ EMI, എക്സ്ചേഞ്ച് ഡീൽ ആദ്യ വിൽപ്പനയിൽ ലഭ്യമാണ്. റെഡ്മി 15A 5ജി ഏസ് ബ്ലാക്ക്, അവെസം ബ്ലൂ, അമേസ് പർപ്പിൾ നിറങ്ങളിലാണ് അവതരിപ്പിച്ചത്.

redmi 15a

Also Read: 50MP ക്യാമറയും 50MP സെൽഫിയും! Realme 16 5G ഇന്ത്യയിൽ, പവറിലും ഇവൻ കില്ലാഡി!

റെഡ്മി 15A പ്രത്യേകതകൾ

4 വർഷത്തെ ബാറ്ററി ആയുസ്സ് റെഡ്മി ഉറപ്പുനൽകുന്നു. ഈ സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ ഫീച്ചറുകളെ കുറിച്ച് വിശദമായി അറിയാം.

  • ഡിസ്പ്ലേ: 120Hz വരെ റിഫ്രഷ് റേറ്റും 6.9 ഇഞ്ച് HD+ ഡിസ്‌പ്ലേയുമുള്ള ഫോണാണിത്. ഇതിന്റെ സ്‌ക്രീനിന് ട്രിപ്പിൾ TUV സർട്ടിഫിക്കേഷനുണ്ട്. ഇത് 800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് തരുന്നു.
  • പ്രോസസർ: റെഡ്മി 15A 5G യിൽ ഒക്ടാ-കോർ യൂണിസോക്ക് T8300 5G ചിപ്‌സെറ്റാണുള്ളത്. ഇത് 6GB വരെ LPDDR4x റാമും 128GB UFS 2.2 സ്റ്റോറേജും പിന്തുണയ്ക്കുന്നു.
  • ക്യാമറ: 32-മെഗാപിക്സൽ മെയിൻ ക്യാമറ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 8-മെഗാപിക്സൽ ക്യാമറ ഫോണിന് മുൻവശത്തുണ്ട്.
  • ഡ്യൂറബിലിറ്റി: സ്റ്റീരിയോ സ്പീക്കറുകളുള്ള റെഡ്മി ഫോണിന് IP52-റേറ്റിങ്ങുണ്ട്.
  • ബാറ്ററി: റെഡ്മി 15A 5ജിയിൽ 6,300mAh ബാറ്ററിയുണ്ട്. ഇത് 15W വയർഡ് ചാർജിംഗിനും 7.5W വയർഡ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു.
  • കണക്റ്റിവിറ്റി: 5G SA/NSA, G VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 5.4, GPS + GLONASS കണക്റ്റിവിറ്റി സൌകര്യങ്ങൾ റെഡ്മി 15എ ഫോണിനുണ്ട്.

Redmi 15A 5G നല്ല ഫോണാണോ?

ബാറ്ററി ലൈഫ്, 5G കണക്റ്റിവിറ്റി, കൈയിലൊതുങ്ങുന്ന ഡിസൈൻ എന്നിവയിൽ റെഡ്മി 15A സ്മാർട്ട് ഫോൺ മികച്ചതാണ്. എന്നാൽ ഹെവി ഗെയിമിംഗിനോ എഡിറ്റിംഗിനോ അത്ര അനുയോജ്യമാണെന്ന് പറയാനാകില്ല.

12999 രൂപ മുതൽ വിലയാകുന്ന റെഡ്മി സ്മാർട്ട് ഫോൺ സാംസങ്ങിന്റെ Galaxy M15 5G, Realme C65 5G എന്നിവയ്ക്ക് പകരമായി വാങ്ങാവുന്ന മോഡലാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo