64+8+2+2 ക്യാമറയിൽ റിയൽമി XT എത്തി ;വില 15999 രൂപ മുതൽ
അങ്ങനെ 64 മെഗാപിക്സലിന്റെ ക്യാമറയിൽ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .റിയൽമിയുടെ XT എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് .64+8+2+2 ക്വാഡ് ക്യാമറകളിലായാണ് റിയൽമി XT പുറത്തിറങ്ങിയിരിക്കുന്നത് .
Survey4GB + 64GB വില : 15999 രൂപ
6GB + 64GB വില : 16999 രൂപ
8GB : 128GB വില :18999 രൂപ
റിയൽമി XT
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
4 പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ നാലു പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ നാല് പിൻ ക്യാമറകളിലായിരുന്നു .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
4ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജിൽ & 6ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .സെപ്റ്റംബർ 16 നുഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
4GB + 64GB വില : 15999 രൂപ
6GB + 64GB വില : 16999 രൂപ
8GB : 128GB വില :18999 രൂപ
Experienced Social Media And Content Marketing Specialist View Full Profile
