കുറഞ്ഞ ചിലവിൽ 5G ഫോൺ ;ഇന്ത്യയിൽ റിയൽമി X7 സീരിയസ്സ് അവതരിപ്പിച്ചു

HIGHLIGHTS

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു

റിയൽമിയുടെ X7 സീരിയസ് ആണ് പുറത്തിറക്കിയിരിക്കുന്നത്

19999 രൂപമുതലാണ് വില ആരംഭിക്കുന്നത്

കുറഞ്ഞ ചിലവിൽ 5G ഫോൺ ;ഇന്ത്യയിൽ റിയൽമി X7 സീരിയസ്സ് അവതരിപ്പിച്ചു

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .റിയൽമിയുടെ X7 കൂടാതെ റിയൽമിയുടെ X7 പ്രൊ എന്നി സീരിയസ്സുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 10 ,12 മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Realme X7-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ full-HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . Corning Gorilla Glass സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് . octa-core Dimensity 800U ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Realme X7എന്ന സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ  പിൻ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .

അതുപോലെ തന്നെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .മറ്റൊരു സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ രണ്ടു സിമ്മിലും 5 ജി സപ്പോർട്ട് ലഭിക്കുന്നുണ്ട് എന്നാണ് .ബാറ്ററിയിലേക്കു വരുകയാന്നെകിൽ  4,300mAh ന്റെ (50 W fast charging )ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  6 ജിബിയുടെ വേരിയന്റുകൾക്ക്  19999 രൂപയും കൂടാതെ 8 ജിബി വേരിയന്റുകൾക്ക് 21999 രൂപയും ആണ് വില .ഫെബ്രുവരി 12 നു സെയിൽ ആരംഭിക്കുന്നതാണ് .

Realme X7 Pro specifications

Realme X7 Pro -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55  ഇഞ്ചിന്റെ സൂപ്പർ  AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  120Hz റേറ്റ്  കാഴ്ചവെക്കുന്നുണ്ട് . Corning Gorilla Glass സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് . octa-core Dimensity 1000+ SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ  സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Realme X7പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ portrait സെൻസറുകൾ + 2  മാക്രോ  സെൻസറുകൾ എന്നിങ്ങനെയാണുള്ളത് .കൂടാതെ 32 എംപി സെൽഫിയും ലഭിക്കുന്നതാണ് .

ബാറ്ററിയിലേക്കു വരുകയാന്നെകിൽ  4,500mAh ന്റെ (65W fast charging )ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 29999 രൂപയാണ് വില വരുന്നത് .ഫെബ്രുവരി 10 മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

Experienced Social Media And Content Marketing Specialist View Full Profile