റിയൽമിയുടെ ഈ മിഡ് റേഞ്ച് 5ജി ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നതാണ്

HIGHLIGHTS

റിയൽമിയുടെ എക്സ് 7 സ്മാർട്ട് ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നതാണ്

ഫ്ലിപ്പ്കാർട്ടിൽ ആണ് ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ നടക്കുന്നത്

19999 രൂപയാണ് ഇതിന്റെ ആരംഭ വിലവരുന്നത്

റിയൽമിയുടെ ഈ മിഡ് റേഞ്ച് 5ജി ഫോണുകൾ ഇന്ന് സെയിലിനു എത്തുന്നതാണ്

റിയൽമിയുടെ ഏറ്റവും കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണ് റിയൽമി എക്സ് 7 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾ ഇന്ന് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലും കൂടാതെ റിയൽമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നത് .19999 രൂപ മുതലാണ് ഈ ഫോണുകളുടെ വിലയും ആരംഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

Realme X7-സവിശേഷതകൾ 

Realme X7 Pro specifications

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ full-HD+ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് . Corning Gorilla Glass സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് . octa-core Dimensity 800U ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Realme X7എന്ന സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ  പിൻ ക്യാമറകൾ തന്നെയാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഉള്ളത് .

അതുപോലെ തന്നെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .മറ്റൊരു സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ രണ്ടു സിമ്മിലും 5 ജി സപ്പോർട്ട് ലഭിക്കുന്നുണ്ട് എന്നാണ് .ബാറ്ററിയിലേക്കു വരുകയാന്നെകിൽ  4,300mAh ന്റെ (50 W fast charging )ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  6 ജിബിയുടെ വേരിയന്റുകൾക്ക്  19999 രൂപയും കൂടാതെ 8 ജിബി വേരിയന്റുകൾക്ക് 21999 രൂപയും ആണ് വില .

Experienced Social Media And Content Marketing Specialist View Full Profile