6 ക്യാമറയിൽ പൊളിച്ചടുക്കി റിയൽമിയുടെ 5G ഫോൺ എത്തി ;ആദ്യ സെയിൽ ഇന്ന് 6 മണിയ്ക്ക്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും
Survey
ഇന്ത്യയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോൺ എന്ന വിശേഷണവുമായി റിയൽമിയുടെ X50 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി ടെക്ക്നോളജി തന്നെയാണ് .കൂടാതെ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഇന്ന് വൈകിട്ട് 6 മണിയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം .
6ജിബി + 128 ,വില 37999
8 ജിബി + 128 ജിബി ,വില 39999
12 ജിബി + 256 ജിബി വില 44999
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.44 ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm Snapdragon 865 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .
അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിയെക്കാൾ 10X ഫാസ്റ്റ് ആയിട്ടുള്ള ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 6 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും രണ്ടു ക്യാമറകൾ മുന്നിലും .32 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും കൂടാതെ 64 +12 + 8 + പോർടെയ്റ്റ് ലെൻസുകൾ എന്നിവയാണ് പിന്നിലുള്ളത് .
മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബി റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6 ജിബിയുടെ റാം വേരിയന്റുകൾക്ക് വിപണിയിൽ 37999 രൂപയും ,8 ജിബിയുടെ റാം വേരിയന്റുകൾക്ക് 39999 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ എത്തിയ മോഡലുകൾക്ക് 44999 രൂപയും ആണ് വില .ഇന്ന് വൈകിട്ട് 6 മണിയ്ക്ക് ആദ്യത്തെ സെയിൽ ആരംഭിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
