മിഡ്റേഞ്ച് 5ജി ഫോൺ റിയൽമി വി15 ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം

മിഡ്റേഞ്ച് 5ജി ഫോൺ റിയൽമി വി15 ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കാം
HIGHLIGHTS

റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം

REALME V15 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നത്

ജനുവരി ആദ്യംവാരം ലോക വിപണിയിൽ പുറത്തിറങ്ങിയ റിയൽമിയുടെ 5ജി ഫോൺ ആയിരുന്നു REALME V15 എന്ന സ്മാർട്ട് ഫോണുകൾ.റിപ്പോർട്ടുകൾ പ്രാകാരം ഈ സ്മാർട്ട് ഫോണുകൾ ഉടനെ തന്നെ ഇന്ത്യൻ വിപണിയിലും പ്രതീഷിക്കാവുന്നതാണ് . Dimensity 800U പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ നോക്കാം .

REALME V15-പ്രധാന സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.4 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1280×720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സൂപ്പർ AMOLED പാനലുകളാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Mediatek Dimensity 800U പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Android 10ലാണ് ഇതിന്റെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത്.ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .

64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ പിൻ ക്യാമറകൾ 4K UHD at 30FPS  സപ്പോർട്ട് ചെയ്യുന്നതാണ് .അതുപോലെ തന്നെ 4,310mAhന്റെ(supports 50W fast charging ) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,499 ആണ് വില വരുന്നത് .

ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ മോഡലുകൾക്ക് ഏകദേശം 17000 രൂപയാണ് വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,999 ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 22500 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo