ന്യൂ ഇയർ ഓഫർ ;4000 രൂപ ഓഫർ റിയൽമി GT ഫോണുകളിൽ ഇതാ

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഓഫറുകൾ

റിയൽമിയുടെ GT മാസ്റ്റർ എഡിഷൻ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ

4000 രൂപയുടെ ക്യാഷ് ബാക്കിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ന്യൂ ഇയർ ഓഫർ ;4000 രൂപ ഓഫർ റിയൽമി GT ഫോണുകളിൽ ഇതാ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ റിയൽമിയുടെ GT മാസ്റ്റർ എഡിഷൻ ഫോണുകൾ 4000 രൂപയുടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എല്ലാ ഡെബിറ്റ് കൂടാതെ ക്രെഡിറ്റ് കാർഡുകൾക്കും TC അനുസരിച്ചു 4000 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നത് .ഡിസംബർ 30 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക .

Digit.in Survey
✅ Thank you for completing the survey!

REALME GT MASTER EDITION

6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് Super AMOLED  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .octa-core Qualcomm Snapdragon 778G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ  ക്യാമറകളാണ് നൽകിയിരിക്കുന്നത് . 

64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,300mAh ന്റെ ( 65W SuperDart Charge fast charging) ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo