Realme P4 Lite with 6300mAh battery launched in India price sale offers and specs
6300mAh ബാറ്ററിയും വെറും 7.94mm കനവുമായി Realme P4 Lite ഇന്ത്യയിലെത്തി. 8000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന ഈ 4G സ്മാർട്ട്‌ഫോൺ, കരുത്തുറ്റ ബാറ്ററിയും റെയിൻ വാട്ടർ സ്മാർട്ട് ടച്ച് ഫീച്ചറും വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ മഴക്കാലത്തും ഫോൺ ധൈര്യമായി ഉപയോഗിക്കാമോ? റിയൽമി P4 ലൈറ്റിന്റെ മൂന്ന് പ്രധാന ഗുണങ്ങളും മൂന്ന് പോരായ്മകളും വിശദമായി പരിശോധിക്കാം.
ശക്തമായ ബാറ്ററി: യാത്ര ചെയ്യുന്നവർക്കും, ജോലി ആവശ്യങ്ങൾക്കും ഈ സ്മാർട്ട് ഫോൺ മികച്ചതാകുന്നു. കാരണം റിയൽമി പി4 ലൈറ്റിലെ ബാറ്ററിയാണ്. സാധാരണ ഉപയോഗത്തിൽ രണ്ട് ദിവസമൊക്കെ ചാർജ് നിൽക്കുന്ന തരത്തിൽ 6300mAh ബാറ്ററി ഫോണിലുണ്ട്. മറ്റ് ഫോണുകൾ ചാർജ് ചെയ്യാനുള്ള സൗകര്യവും ഈ ബജറ്റ് ഫോണിൽ ലഭ്യമാണ്.
പരുക്കൻ ഉപയോഗത്തിനും നല്ലത്: റിയൽമി പി4 ലൈറ്റിലെ രണ്ടാമത്തെ ഹൈലൈറ്റ് ഡ്യൂറബിലിറ്റി ആണ്. IP54 റേറ്റിംഗ് ഉള്ളതിനാൽ പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കുന്നു. ഈ റേഞ്ചിലുള്ള ഒരു ഫോണിൽ ലഭിക്കാവുന്ന മികച്ച ഡ്യൂറബിലിറ്റി തന്നെയാണിത്. നനഞ്ഞ കൈകൾ കൊണ്ട് ഉപയോഗിക്കാൻ പറ്റുന്ന Rainwater Smart Touch ഫീച്ചർ ഹാൻഡ്സെറ്റിലുണ്ട്. മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷൻ ഉള്ളതിനാൽ വീണാൽ പെട്ടെന്ന് പൊട്ടിപ്പോകുമെന്ന ആശങ്കയുമില്ല.
വളരെ കുറഞ്ഞ വില: വിദ്യാർത്ഥികൾക്കും, പ്രായമായവർക്കും ബജറ്റ് ഫ്രണ്ട്ലിയായി വാങ്ങാവുന്ന ഫോണാണിത്. സെക്കൻഡറി ഫോണായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ലാഭകരമായ ചോയിസാകുന്നു. ദിവസം മുഴുവൻ പുറത്ത് ജോലി ചെയ്യുന്ന ഡെലിവറി പാർട്നർമാർക്ക്, നല്ല ബാറ്ററി കപ്പാസിറ്റിയുള്ള ഫോണെന്ന രീതിയിൽ ഇത് വാങ്ങിക്കാവുന്നതാണ്.
കേരളത്തിൽ ഇന്ന് 5ജി ഉപയോഗിക്കുന്നവരാണ് കൂടുതൽ. എന്നാൽ പുതിയ റിയൽമി സ്മാർട്ട് ഫോണിൽ 5ജി പിന്തുണയില്ല. ഇത് 4ജി സപ്പോർട്ട് ചെയ്യുന്ന ഫോണാണ്.
വലിയ ബാറ്ററിയൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും റിയൽമി പി4 ലൈറ്റ് ചാർജിങ് സ്പീഡ് കുറവാണ്. ഇതിൽ 15W ചാർജിംഗ് മാത്രമാണ് പിന്തുണയ്ക്കുന്നത്. ഫോൺ ഫുൾ ചാർജ് ആകാൻ കുറച്ചധികം സമയം വേണ്ടി വന്നേക്കും.
Also Read: S26 എത്തും മുമ്പേ Samsung Galaxy S25 വില വെട്ടിക്കുറച്ചു, പുതിയ വിലയും ഓഫറുകളും
13MP ക്യാമറ ശരാശരി പെർഫോമൻസ് മാത്രമാണ് ഈ ഫോണിലുള്ളത്. ഫോൺ വാങ്ങുമ്പോൾ ഫോട്ടോഗ്രാഫി കൂടി നോക്കുന്നവർക്ക് ഇത് അനുയോജ്യമായ ഓപ്ഷനല്ല.
റിയൽമി പി4 ലൈറ്റ് രണ്ട് വേരിയന്റുകളിലാണ് വരുന്നത്. ഇതിൽ ഒന്നാമത്തെ സ്റ്റോറേജ് 4 ജിബി റാം + 64 ജിബി കോൺഫിഗറേഷനിൽ വരുന്നു. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് ആണ് രണ്ടാമത്തേത്. ഇവയുടെ വില യഥാക്രമം 9999 രൂപ, 11999 രൂപയിലാണ്. സീ ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക്, ബീച്ച് ഗോൾഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളുണ്ട്.
4GB+128GB: Rs 9999
4GB+256GB: Rs 11999
2026 ഫെബ്രുവരി 24 മുതൽ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാകും. ഫ്ലിപ്കാർട്ട്, റിയൽമി.കോം, റിയൽമി ഓഫ്‌ലൈൻ സ്റ്റോറുകളിലും വിൽപ്പന നടക്കും.
1000 രൂപ ബാങ്ക് കിഴിവും 1000 രൂപ കൂപ്പൺ ഇളവും ഫോണിന് അനുവദിച്ചിട്ടുണ്ട്. ഇത് ആദ്യ വിൽപ്പനയിൽ മാത്രം അനുവദിച്ചിട്ടുള്ള ഓഫറാണ്. ഈ രണ്ട് ഓഫറുകൾ ചേർക്കുമ്പോൾ ഫോണിന് വില 10000 രൂപയ്ക്ക് താഴേക്ക് എത്തും.
| 4GB+128GB | Rs 7,999 |
| 4GB+256GB | Rs 9,999 |