Price Cut: AMOLED ഡിസ്പ്ലേ, 50MP ക്യാമറ, SUPERVOOC ചാർജിങ്ങുള്ള Realme ഫോൺ ഏറ്റവും Best ഓഫറിൽ!

HIGHLIGHTS

കഴിഞ്ഞ ഏപ്രിലിലിൽ ഇന്ത്യൻ വിപണിയിലെത്തിയ ഫോണാണ് Realme P1

15000 രൂപ റേഞ്ചിൽ ഇപ്പോൾ Realme P1 5G വാങ്ങാം

ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്താതെയുള്ള വിലക്കിഴിവാണിത്

Price Cut: AMOLED ഡിസ്പ്ലേ, 50MP ക്യാമറ, SUPERVOOC ചാർജിങ്ങുള്ള Realme ഫോൺ ഏറ്റവും Best ഓഫറിൽ!

ഹൈ ക്വാളിറ്റി പെർഫോമൻസുള്ള Realme P1 5G വിലക്കിഴിവിൽ ലഭിക്കുന്നു. കഴിഞ്ഞ ഏപ്രിലിലിൽ ഇന്ത്യൻ വിപണിയിലെത്തിയ 5G സ്മാർട്ഫോണാണിത്. ഇപ്പോഴിതാ 23 ശതമാനം വിലക്കിഴിവിൽ ഈ 5G ബജറ്റ് ഫോൺ വാങ്ങാം. ഇതൊരു പരിമിതകാല ഓഫറായതിനാൽ ഡിസ്കൌണ്ട് അവസാനിക്കുന്നതിന് മുമ്പേ പർച്ചേസ് ചെയ്യൂ…

Digit.in Survey
✅ Thank you for completing the survey!

Realme P1 5G ഓഫർ

ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്താതെയുള്ള വിലക്കിഴിവാണിത്. 15000 രൂപ റേഞ്ചിൽ ഇപ്പോൾ Realme P1 5G വാങ്ങാം. ഇതിന് പുറമെ ചില സ്പെഷ്യൽ ഓഫറുകൾ കൂടി ലഭിക്കുന്നതാണ്. ഓഫറിന് മുന്നേ ഫോണിന്റെ പ്രത്യേകതകൾ നോക്കാം.

Realme P1 5G വിലക്കിഴിവിൽ
Realme P1 5G വിലക്കിഴിവിൽ

Realme P1 5G സ്പെസിഫിക്കേഷൻ

6.67-ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്പ്ലേയാണ് റിയൽമി P1 ഫോണിലുള്ളത്. ഇതിന് 120Hz റീഫ്രെഷ് റേറ്റുള്ള ഡിസ്പ്ലേയാണുള്ളത്. FHD+ റെസല്യൂഷനുള്ള സ്ക്രീനാണ് റിയൽമി പി1 ഫോണിലുള്ളത്. ഫോണിന് പെർഫോമൻസ് തരുന്നത് മീഡിയാടെക് ഡൈമൻസിറ്റി 7050 ചിപ്‌സെറ്റാണ്. ഇത് 6nm പ്രോസസ്സിൽ നിർമിച്ച സ്മാർട്ഫോണാണ്.

3D വിസി കൂളിംഗ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണിത്. ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഈ റിയൽമി ഫോണിലുള്ളത്. 50MP ആണ് റിയൽമി പി1 ഫോണിന്റെ മെയിൻ ക്യാമറ. ഈ പ്രൈമറി ക്യാമറയിൽ f/1.8 അപ്പേർച്ചറുണ്ട്. ഇതിന് 2 മെഗാപിക്സലിന്റെ സെക്കൻഡറി ക്യാമറയുമുണ്ട്. 16MP ആണ് റിയൽമിയുടെ സെൽഫി ക്യാമറ. ഫ്രെണ്ട് ക്യാമറയ്ക്ക് f/2.45 അപ്പേർച്ചറുള്ള ലെൻസാണുള്ളത്.

Read More: OnePlus Offer: 36000 രൂപയ്ക്ക് 8GB വേരിയന്റ് OnePlus 12R വാങ്ങാം, ഓഫർ പരിമിത കാലത്തേക്ക് മാത്രം

റിയൽമി UI 5.0 അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. ഫോണിനെ പവർഫുൾ ആക്കുന്നത് 5000 mAh ബാറ്ററിയാണ്. 45W SUPERVOOC ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. TUV SUD സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള മോഡലാണ് റിയൽമി P1. ഇത് സ്മൂത്ത് പെർഫോമൻസ് ഉറപ്പുനൽകുന്നു.

15,000 രൂപ റേഞ്ചിൽ വാങ്ങാം

6GB റാമും 128GB സ്റ്റോറേജുമുള്ള റിയൽമി P1 ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിൽ ഫോണിന് 5000 രൂപ വിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 15,999 രൂപയ്ക്ക് റിയൽമി 5G ഫോൺ പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം കിഴിവ് ലഭിക്കും. ഓഫറിൽ വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo