വെറും 8999 രൂപയ്ക്ക് ഇതാ റിയൽമി നർസോ 30എ ഫോണുകൾ പുറത്തിറക്കി

വെറും 8999 രൂപയ്ക്ക് ഇതാ റിയൽമി നർസോ 30എ ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

റിയൽമി നർസോ 30 എ ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റിയൽമിയുടെ നർസോ 30 കൂടാതെ റിയൽമിയുടെ നർസോ 30 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇതിൽ റിയൽമിയുടെ നർസോ 30 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നോക്കാം .

റിയൽമിയുടെ നർസോ 30 എ സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ  സ്മാർട്ട് ഫോണുകൾക്ക് 6.5 HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720*1600 HD+ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Octa-core 12nm Helio G85  പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .ഗെയിമുകൾക്ക് വളരെ അനിയോജ്യമായ ഒരു പ്രോസ്സസറുകൾ കൂടിയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു കൂടാതെ 4  ജിബിയുടെ റാം & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമായാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ റിയൽമിയുടെ  സ്മാർട്ട് ഫോണുകൾ Android 10 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഫിംഗർ പ്രിൻറ് സെൻസറുകളും കൂടാതെ മൂന്ന് കാർഡ് സ്ലോട്ടുകളുമാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 13  മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരുന്നത് .അതുപോലെ തന്നെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 18W Type-C Quick Chargeസപ്പോർട്ട് ആകുന്നതാണ് .

വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ ആരംഭ വില വരുന്നത് 8999 രൂപ മുതലാണ് .4 ജിബിയുടെ റാം വേരിയന്റുകൾക്ക് 9,999 രൂപയും ആണ് വില വരുന്നത് .മാർച്ച് 5നു ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നതായിരിക്കും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo