അമ്പരിപ്പിക്കുന്ന വിലയിൽ റിയൽമി നർസോ 30 പ്രൊ 5G ഫോണുകൾ ഇന്ന് പുറത്തിറങ്ങും
റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു
റിയൽമിയുടെ നർസോ 30 സീരിയസ്സുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്
റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകളും കൂടാതെ പുതിയ ഗെയിമിംഗ് ഉത്പന്നങ്ങളും ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .റിയൽമിയുടെ നർസോ 30 സീരിയസ്സുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ താന്നെ റിയൽമിയിൽ നിന്നും പുതിയ ഗെയിമിംഗ് ഉത്പന്നങ്ങളും ഇതിനോടൊപ്പം തന്നെ പ്രതീക്ഷിക്കാം .
Surveyറിയൽമിയുടെ നർസോ സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ സീരിയസ്സുകളാണ് .ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളായിരുന്നു റിയൽമി നർസോ മുൻപ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ വരെ ആണ് വിപണിയിൽ പുറത്തിറങ്ങുന്നത് .
ഇന്ത്യൻ വിപണിയിൽ റിയൽമി ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിയൽമി X7 5ജി ഫോണുകളാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന വിലകുറഞ്ഞ 5ജി സ്മാർട്ട് ഫോണുകൾ .എന്നാൽ റിയൽമിയുടെ നർസോ 30 പ്രൊ ഫോണുകൾ 19999 രൂപയ്ക്ക് താഴെ ലഭിക്കുന്ന 5ജി ഫോണുകളാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .എന്നാൽ റിയൽമിയുടെ നർസോ 30 പ്രൊ 5ജി ഫോണുകളുടെ ഏകദേശ വില ഇപ്പോൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .റിപ്പോർട്ടുകൾ പ്രകാരം ഈ 5ജി സ്മാർട്ട് ഫോണുകൾ 17999 രൂപ മുതൽ ആയിരിക്കും പുറത്തിറക്കുക .
Experienced Social Media And Content Marketing Specialist View Full Profile
