വീണ്ടും ബഡ്ജറ്റ് 5ജി ഫോൺ ;റിയൽമി നർസോ 30 5ജി ഈ മാസം എത്തും

വീണ്ടും ബഡ്ജറ്റ് 5ജി ഫോൺ ;റിയൽമി നർസോ 30 5ജി ഈ മാസം എത്തും
HIGHLIGHTS

റിയൽമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Realme Narzo 30 4G കൂടാതെ Narzo 30 5G ഫോണുകളാണ് ഈ മാസം എത്തുന്നത്

Dimensity 700 പ്രോസ്സസറുകളിൽ 5ജി സ്മാർട്ട് ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ്

റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഈ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Realme Narzo 30 4G കൂടാതെ  Narzo 30 5G ഫോണുകളാണ് ഈ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഇതിൽ .Realme Narzo 30 5ജി സ്മാർട്ട് ഫോണുകൾ Dimensity 700 പ്രോസ്സസറുകളിൽ തന്നെ പ്രതീഷിക്കാവുന്നതാണ് .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആയിരിക്കും ഇത് .മറ്റു ഫീച്ചറുകൾ നോക്കാം .

Realme Narzo 30 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ  സ്മാർട്ട് ഫോണുകൾക്ക് 6.5 FHD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1080 × 2400 റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Octa-core മീഡിയടെക്ക്  Helio G85  പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .ഗെയിമുകൾക്ക് വളരെ അനിയോജ്യമായ ഒരു പ്രോസ്സസറുകൾ കൂടിയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6  ജിബിയുടെ റാം കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ Android 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഫിംഗർ പ്രിൻറ് സെൻസറുകളും കൂടാതെ മൂന്ന് കാർഡ് സ്ലോട്ടുകളുമാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന ഫീച്ചറുകൾ . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 48  മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളാണ് നൽകിയിരുന്നത് .

അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 5000mah ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് RM 699 ആണ് വില വരുന്നത് .കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 12000 രൂപയ്ക്ക് അടുത്തുവരും .ഈ മാസം ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo