ഇന്ത്യയിലെ ആദ്യത്തെ വിലകുറഞ്ഞ 5ജി ഫോണുകൾ റിയൽമി പുറത്തിറക്കുന്നു

HIGHLIGHTS

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

റിയൽമിയുടെ നർസോ 30 സീരിയസുകളാണ് ഇന്ത്യൻ വിപണിയിൽ ഉടൻ പ്രതീക്ഷിക്കുന്നത്

റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകളും കൂടാതെ പുതിയ ഗെയിമിംഗ് ഉത്പന്നങ്ങളും ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .റിയൽമിയുടെ നർസോ 30 സീരിയസ്സുകളാണ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .അതുപോലെ താന്നെ റിയൽമിയിൽ നിന്നും പുതിയ ഗെയിമിംഗ് ഉത്പന്നങ്ങളും ഇതിനോടൊപ്പം തന്നെ പ്രതീക്ഷിക്കാം .ഇന്ത്യയിലെ വിലകുറഞ്ഞ 5ജി ഫോണുകളുടെ പട്ടികയിൽ ഇപ്പോൾ ആദ്യമുള്ളത് റിയൽമി X7 ഫോണുകളാണ് .അതിന്റെ വില വരുന്നത് 19999 രൂപയാണ് . 

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അതിലും കുറഞ്ഞ വിലയിൽ തന്നെ നർസോ 30 പ്രൊ ഫോണുകൾ ലഭിക്കും എന്നാണ് .റിയൽമിയുടെ നർസോ സീരിയസ്സുകൾ ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോൺ സീരിയസ്സുകളാണ് .

ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളായിരുന്നു റിയൽമി നർസോ മുൻപ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ വരെ പ്രതീക്ഷിക്കാം .

ഇന്ത്യൻ വിപണിയിൽ റിയൽമി ഏറ്റവും ഒടുവിൽ പുറത്തിറക്കിയ റിയൽമി X7 5ജി ഫോണുകളാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന വിലകുറഞ്ഞ 5ജി സ്മാർട്ട് ഫോണുകൾ .എന്നാൽ റിയൽമിയുടെ നർസോ 30 പ്രൊ ഫോണുകൾ 19999 രൂപയ്ക്ക് താഴെ ലഭിക്കുന്ന 5ജി ഫോണുകളാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :