അതിശയിപ്പിക്കുന്ന വിലയിൽ ,6000mAh ബാറ്ററിയിൽ റിയൽമി C12 ഫോണുകളുടെ പുതിയ വേരിയന്റ് എത്തി

HIGHLIGHTS

റിയൽമി C12 ഫോണുകളുടെ പുതിയ വേരിയന്റുകൾ പുറത്തിറങ്ങിയിരിക്കുന്നു

4GB+64GB വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

അതിശയിപ്പിക്കുന്ന വിലയിൽ ,6000mAh ബാറ്ററിയിൽ റിയൽമി C12 ഫോണുകളുടെ പുതിയ വേരിയന്റ് എത്തി

കഴിഞ്ഞ വർഷം റിയൽമി പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു റിയൽമി C12 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകളുടെ പുതിയ വേരിയന്റുകൾ പുറത്തിറങ്ങിയിരുന്നു .4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് 9999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ പുതിയ വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

REALME C12 SPECIFICATIONS

6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1560 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:9  ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass സംരക്ഷണവും ലഭിക്കുന്നതാണ് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 ലാണ് പ്രവർത്തനം നടക്കുന്നത് .

കൂടാതെ Realme UI 1.0 (ആൻഡ്രോയിഡ് 10 ) ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ  പ്രവർത്തനം നടക്കുന്നത് .Realme C12 ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ (monochrome camera) + 2 മെഗാപിക്സൽ (depth sensor) എന്നിവയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 5 മെഗാപിക്സലിന്റെ(notch cutout ) സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Marine Blue കൂടാതെ  Coral Red എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8999 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 4 ജിബിയുടെ വേരിയന്റുകൾക്ക് വില വരുന്നത് 9999 രൂപയാണ്. 

Experienced Social Media And Content Marketing Specialist View Full Profile