റിയൽമിയുടെ ഈ പുതിയ 5ജി ഫോണുകൾ സെപ്റ്റംബർ 9നു പുറത്തിറങ്ങും

റിയൽമിയുടെ ഈ പുതിയ  5ജി ഫോണുകൾ സെപ്റ്റംബർ 9നു പുറത്തിറങ്ങും
HIGHLIGHTS

റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

Realme 8i, Realme 8s 5G എന്നി സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

സെപ്റ്റംബർ 9നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ്

റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു .Realme 8s 5G എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസം 9 തീയതി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ Realme 8i എന്ന മറ്റൊരു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .അതും സെപ്റ്റംബർ 9 നു തന്നെയാണ് എത്തുന്നത് .റിയൽമിയുടെ ഒഫീഷ്യൽ ട്വിറ്ററിൽ ആണ് ഈ കാര്യം കുറിച്ചിരിക്കുന്നത് .ഇതിന്റെ പ്രതീക്ഷിക്കുന്ന പ്രധാന സവിശേഷതകൾ നോക്കാം .

REALME 8I LEAKED SPECIFICATIONS

ഡിസ്‌പ്ലേയുടെ ലീക്ക് ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.59 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz ഹൈ റിഫ്രഷ് റേറ്റും  കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G96 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

അങ്ങനെ എത്തുകയാണെങ്കിൽ Helio G96 പ്രോസ്സസറുകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട് ഫോണുകൾ കൂടിയാണ് റിയൽമിയുടെ 8ഐ സ്മാർട്ട് ഫോണുകൾ . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളിൽ വരെ പുറത്തിറങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ  .

ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 50 മെഗാപിക്സൽ ട്രിപ്പിൾ   ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റെൻഡറുകൾ സൂചിപ്പിക്കുന്നത് . റെൻഡറുകൾ പ്രകാരം 50 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഉണ്ടാകും .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ  5,000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo