108എംപി ക്യാമറയുടെ റിയൽമി 8 പ്രൊ ഇതാ പുതിയ വേരിയന്റ് അവതരിപ്പിച്ചു

108എംപി ക്യാമറയുടെ റിയൽമി 8 പ്രൊ ഇതാ പുതിയ വേരിയന്റ് അവതരിപ്പിച്ചു
HIGHLIGHTS

റിയൽമിയുടെ 8 പ്രൊ ഫോണുകളുടെ പുതിയ വേരിയന്റുകൾ പുറത്തിറക്കി

പുതിയ Yellow വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം

റിയൽമി 8 പ്രൊയുടെ  പുതിയ വേരിയന്റുകൾ  ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Realme 8 Pro Yellow എന്ന  വേരിയന്റുകളാണ്  ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്.ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ രണ്ടു ഫോണുകൾ കൂടിയാണിത് .അതിൽ എടുത്തു പറയേണ്ടത് റിയൽമി 8 പ്രൊയുടെ 108 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് .റിയൽമിയുടെ 8 പ്രൊ ഫോണുകൾ ഇപ്പോൾ തന്നെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Realme 8 and Realme 8 Pro have officially launched in India to take on the Xiaomi Redmi Note 10 series that was announced earlier this month

Realme 8 പ്രൊ  -സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 720G ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

Realme 8 and Realme 8 Pro have officially launched in India to take on the Xiaomi Redmi Note 10 series that was announced earlier this month

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 108 മെഗാപിക്സൽ  ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 4,500mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ ഫോണുകളുടെ ആരംഭ വില വരുന്നത് 17999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo