ഞെട്ടിക്കുന്ന വില !! ഇതാ റിയൽമി 8 5G ഫോണുകൾ പുറത്തിറക്കി

HIGHLIGHTS

Realme 8 5G സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

14999 രൂപയാണ് Realme 8 5G സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത്

ഞെട്ടിക്കുന്ന വില !! ഇതാ റിയൽമി 8 5G ഫോണുകൾ പുറത്തിറക്കി

റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Realme 8 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇന്ത്യൻ വിപണിയിൽ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വിലകുറഞ്ഞ ഒരു 5ജി സ്മാർട്ട് ഫോൺ കൂടിയാണ് Realme 8 5G എന്ന സ്മാർട്ട് ഫോണുകൾ .വില നോക്കുകയാണെങ്കിൽ 4GB റാം  കൂടാതെ 128GB സ്റ്റോറേജ് വേരിയന്റുകൾക്ക് 14999 രൂപയാണ് വില വരുന്നത് .ഏപ്രിൽ 28നു ഉച്ചയ്ക്ക് 12മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Realme 8 5G -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .90Hz 
 റിഫ്രഷ് റേറ്റ് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 700 ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 48   മെഗാപിക്സൽ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .48  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ  പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .ഇന്ത്യൻ വിപണിയിൽ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന വിലകുറഞ്ഞ ഒരു 5ജി സ്മാർട്ട് ഫോൺ കൂടിയാണ് Realme 8 5G എന്ന സ്മാർട്ട് ഫോണുകൾ .വില നോക്കുകയാണെങ്കിൽ 4GB റാം  കൂടാതെ 128GB സ്റ്റോറേജ് വേരിയന്റുകൾക്ക് 14999 രൂപയാണ് വില വരുന്നത് .ഏപ്രിൽ 28നു ഉച്ചയ്ക്ക് 12മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo