ഞെട്ടിക്കാൻ ഇതാ റിയൽമിയുടെ 8 5ജി ഫോണുകൾ ഇന്ന് എത്തുന്നു

ഞെട്ടിക്കാൻ ഇതാ റിയൽമിയുടെ 8 5ജി ഫോണുകൾ ഇന്ന് എത്തുന്നു
HIGHLIGHTS

റിയൽമിയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്നു

റിയൽമി 8 5ജി എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്

റിയൽമിയുടെ കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്ന സ്മാർട്ട് ഫോണുകൾ ആയിരുന്നു റിയൽമി 8 സീരിയസ്സുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ട് ഇല്ലാതെ ആയിരുന്നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ റിയൽമിയുടെ 5ജി ഫോണുകൾ .എത്തുന്നു റിയൽമി 8 5ജി ഫോണുകളാണ്  വിപണിയിൽ എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം നേരത്തെ തന്നെ ചൈനയിൽ പുറത്തിറങ്ങിയ റിയൽമി V15 5ജി  ഫോണുകൾക്ക് സമാനമായ ഫീച്ചറുകളാണ് റിയൽമി 8 5ജി ഫോണുകൾക്ക് നൽകിയിരിക്കുന്നത് എന്നാണ് .ഇന്ന് ഈ റിയൽമിയുടെ 8 5ജി ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .

REALME 8 4ജി  -സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4 ഇഞ്ചിന്റെ ഫുൾ HD സൂപ്പർ അമലോഡ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1,080×2,400 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G95 SoC ലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് . 

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം + 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 64  മെഗാപിക്സൽ ക്വാഡ്  ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .കൂടാതെ 5000mah ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo