അങ്ങനെ Realme 7 5G ഫോണുകൾ പുറത്തിറക്കി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 20 Nov 2020
HIGHLIGHTS
  • റിയൽമിയുടെ പുതിയ 5ജി ഫോണുകൾ പുറത്തിറക്കി

  • Realme 7 5G ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

  • MediaTek Dimensity 800U പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്

അങ്ങനെ Realme 7 5G ഫോണുകൾ പുറത്തിറക്കി ;വില ?
അങ്ങനെ Realme 7 5G ഫോണുകൾ പുറത്തിറക്കി ;വില ?

റിയൽമിയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Realme 7 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 800U പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ GBP 279 (ഏകദേശം  Rs. 27,400) ആണ് വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek Dimensity 800U  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമിയുടെ 7 5 ജി സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48  മെഗാപിക്സൽ  പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ മോണോ ക്രോം സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

സെൽഫിയിലേക്കു വരുകയാണെങ്കിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 5,000mAhന്റെ (30W Dart Charge fast charging) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വിലയെക്കുറിച്ചു  പറയുകയാണെങ്കിൽ GBP 279 (ഏകദേശം  Rs. 27,400) ആണ് വരുന്നത്.

Realme 7 5G Key Specs, Price and Launch Date

Release Date: 11 Dec 2020
Variant: 128 GB/6 GB RAM
Market Status: Rumoured

Key Specs

  • Screen Size Screen Size
    6.5" (1080 x 2400)
  • Camera Camera
    48 + 8 + 2 + 2 | 16 MP
  • Memory Memory
    128 GB/6 GB
  • Battery Battery
    5000 mAh
logo
Anoop Krishnan

email

Web Title: Realme 7 5G With MediaTek Dimensity 800U SoC Launched
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 10499 | $hotDeals->merchant_name
DMCA.com Protection Status