റിയൽ മി 2 നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് വാങ്ങിക്കാം ,വില 8990
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ
Surveyകുറഞ്ഞ ചിലവിൽ പുറത്തിറങ്ങുന്ന റിയൽ മി 2 സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 1000 രൂപയുടെ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .റിയൽ മി 2 ന്റെ വില ആരംഭിക്കുന്നത് 8990 രൂപ മുതൽ ആണ് .ഇതിന്റെ മറ്റു സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം
6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .2 ജിബിയുടെ റാം കൂടാതെ Snapdragon 450 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൂടാതെ മറ്റു രണ്ടു വേരിയന്റ് കൂടി ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് . 3GB/32GB & 4GB/64GB എന്നി വേരിയന്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .13MP+2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ആണുള്ളത് .ബ്ലാക്ക് റെഡ് ബ്ലൂ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വില ആരംഭിക്കുന്നത് 8990 രൂപമുതൽ ആണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം .
Experienced Social Media And Content Marketing Specialist View Full Profile
