9999 രൂപയ്ക്ക് പോപ്പ് അപ്പ് ക്യാമറയിൽ S5 Proയുടെ സെയിൽ ഇന്ന്

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

9999 രൂപയ്ക്ക് പോപ്പ് അപ്പ് ക്യാമറയിൽ S5 Proയുടെ സെയിൽ ഇന്ന്

ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Infinix S5 Pro എന്ന സ്മാർട്ട് ഫോണുകൾ .ഇന്ന്  ഈ സ്മാർട്ട് ഫോണുകൾ സെയിലിനു എത്തുന്നതാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .9999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് .

Digit.in Survey
✅ Thank you for completing the survey!

ഇൻഫിനിക്സിന്റെ S5 Pro 

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.53  FHD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Helio P35  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 720 x 1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19 .9 ഡിസ്പ്ലേ റെഷിയോയിലാണ് ഇതിന്റെ ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോ .നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മികച്ച 48 ക്യാമറ & പോപ്പ് അപ്പ് ക്യാമറ  ഫോൺ ആണിത് .

ആൻഡ്രോയിഡിന്റെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിബിയുടെ  വേരിയന്റുകളാണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ എത്തിയിരിക്കുന്നത്  .4  ജിബിയുടെ റാം മ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .256  ജിബിവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് അതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .

4000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 48 +5 + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഈ സ്മാർട്ട് ഫോണുകൾക്ക് 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .9999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile