POCO X6 Neo 5G Sale and Offers: സെയിൽ തുടങ്ങി, 108 MP ക്യാമറ ഫോൺ ബജറ്റ് ലിസ്റ്റിൽ!

HIGHLIGHTS

POCO X6 Neo 5G ആദ്യ വിൽപ്പന തുടങ്ങി

108MP പ്രൈമറി ക്യാമറ ഉൾപ്പെടുത്തിയിട്ടുള്ള പോകോ ഫോണാണിത്

ആദ്യ വിൽപ്പനയിൽ ഫ്ലിപ്കാർട്ട് ബാങ്ക് ഓഫറുകളും ഓൺലൈൻ പേയ്മെന്റ് ഓഫറുകളും നൽകുന്നുണ്ട്

POCO X6 Neo 5G Sale and Offers: സെയിൽ തുടങ്ങി, 108 MP ക്യാമറ ഫോൺ ബജറ്റ് ലിസ്റ്റിൽ!

16,000 ബജറ്റിന് താഴെയാകുന്ന പുതിയ ഫോണാണ് POCO X6 Neo 5G. മികച്ച ഡിസൈനിലും അത്യാവശ്യം ഗുണകരമായ ഫീച്ചറുകളുമാണ് പോകോയിലുള്ളത്. ഇതിന് AMOLED ഡിസ്‌പ്ലേയും കരുത്തുറ്റ ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പോകോ X6 നിയോയുടെ ആദ്യ വിൽപ്പന ആരംഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

POCO X6 Neo 5G

15,999 രൂപ വിലയുള്ള POCO X6 നിയോ ഫോണാണിത്. 108MP പ്രൈമറി ക്യാമറ ഉൾപ്പെടുത്തിയിട്ടുള്ള പോകോ ഫോണാണിത്. X സീരീസിലെ ഫോണിന്റെ ആദ്യ സെയിലാണ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ആരംഭിച്ചത്. ഓഫറുകൾ അറിയുന്നതിന് മുമ്പ് നിങ്ങൾക്ക് ഇണങ്ങിയ ഫോണാണോ ഇതെന്ന് നോക്കാം.

POCO X6 Neo 5G ഫീച്ചറുകൾ

പുതിയ പോകോ ഫോൺ ലാവ സ്റ്റോം, മോട്ടോ ജി54 എന്നിവയുടെ എതിരാളിയായിരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. റിയൽമിയുടെ 11x ഫോണിനും പകരമായും ഇതൊരു ഓപ്ഷനാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ശരിക്കും പോകോ X6 നിയോ ഇതിന് പകരക്കാരാണോ?

വളരെ ആകർഷകമായ ഡിസൈനിലുള്ള ഫോണാണിത്. IP54 റേറ്റിങ്ങും ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഫോണിലുണ്ട്. 6.67 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്പ്ലേയാണ് പോകോയിലുള്ളത്. ഇതിന്റെ സ്ക്രീന് 120 Hz റീഫ്രെഷ് റേറ്റ് വരുന്നു. മീഡിയാടെക് ഡൈമൻസിറ്റി 6080 പ്രോസസറാണ് പോകോ ഉൾപ്പെടുത്തിയിരിക്കുന്നത്.

108 MPയുടെ പ്രൈമറി സെൻസറുള്ളതിനാൽ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇത് അനുയോജ്യമായിരിക്കും. ഇതിൽ 2MPയുടെ ഒരു ഡെപ്ത് ക്യാമറ കൂടി വരുന്നു. 16 MPയാണ് പോകോ എക്സ്6 നിയോയുടെ സെൽഫി ക്യാമറ.

ഫോണിന്റെ റിയർ ക്യാമറയും ഫ്രെണ്ട് ക്യാമറയും വീഡിയെ റെക്കോർഡിങ്ങിലും മികച്ചതാണ്. കാരണം 30 fpsൽ 1080p വീഡിയോ ഷൂട്ട് ചെയ്യാൻ ഇതിന് സാധിക്കും. എങ്കിലും ഹാർഷ് ലൈറ്റിലെ ക്യാമറ പെർഫോമൻസ് പരിതാപകരമാണ്. 33W ഫാസ്റ്റ് ചാർജിങ്ങും 5000 mAh ബാറ്ററിയുമാണ് പോകോയിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് പോകോ പ്രവർത്തിക്കുന്നത്.

ഏകദേശം ലാവ, റിയൽമി ഫോണുകളോട് അടുത്തുനിൽക്കുന്ന പെർഫോമൻസ് ഇതിലും പ്രതീക്ഷിക്കാം.

വിലയും വിൽപ്പനയും

മാർച്ച് 18 മുതലാണ് പോകോയുടെ ഇന്ത്യയിലെ ആദ്യ വിൽപ്പന തുടങ്ങിയത്. ഉച്ചയ്ക്ക് 12 മണിമുതൽ തന്നെ സെയിൽ ആരംഭിച്ചു. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ വില 15,999 രൂപയാണ്. 12GB റാമും 256GB സ്റ്റോറേജുമുള്ള പോകോയ്ക്ക് 17,999 രൂപയുമാകും.

Read More: ക്വാൽകോം സ്നാപ്ഡ്രാഗൺ ഏറ്റവും പുതിയ പ്രോസസറുമായി iQoo Z9 Turbo വരുന്നൂ… TECH NEWS

ഫ്ലിപ്കാർട്ട് ബാങ്ക് ഓഫറുകളും ഓൺലൈൻ പേയ്മെന്റ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡിന് 1000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. അടുത്തിടെ ഫ്ലിപ്കാർട്ട് യുപിഐ ആരംഭിച്ചിരുന്നു. ഗൂഗിൾ പേ, ഫോൺ പേയ്ക്ക് പകരം ഉപയോഗിക്കാവുന്ന യുപിഐ സംവിധാനമാണിത്. ഫ്ലിപ്കാർട്ട് യുപിഐ ആണ് നിങ്ങളുടെ പേയ്മെന്റ് ഓപ്ഷനെങ്കിൽ 25 രൂപയുടെ കിഴിവുമുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo