POCO 5G Price Cut: Snapdragon പ്രോസസറും Triple ക്യാമറയും 18000 രൂപയ്ക്ക് വാങ്ങാം, വമ്പൻ Offer

HIGHLIGHTS

ഹൈ പെർഫോമൻസുള്ള പുതിയ ഫോണാണ് POCO X6 5G

Snapdragon 7s Gen 2 ചിപ്സെറ്റുള്ള 5G ഫോണാണിത്

മിഡ് റേഞ്ച് പോകോ ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും ഇപ്പോൾ ഓഫറുണ്ട്

POCO X6 5G പരിമിത കാലത്തേക്ക് വിലക്കിഴിവിൽ വിൽക്കുന്നു. Snapdragon 7s Gen 2 ചിപ്സെറ്റുള്ള 5G ഫോണാണിത്. മിഡ് റേഞ്ച് പോകോ ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും ഇപ്പോൾ ഓഫറുണ്ട്. 26 ശതമാനം വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്.

POCO X6 5G പരിമിതകാല ഓഫർ

ഹൈ പെർഫോമൻസുള്ള പുതിയ ഫോണാണ് POCO X6 5G. ബജറ്റ് നോക്കി വാങ്ങുന്നവർക്കുള്ള മികച്ച ഓപ്ഷനാണെന്നും പറയാം. 8GB + 256GB, 12GB + 256GB എന്നീ വേരിയന്റുകൾ മാത്രമല്ല. 12GB+ 512GB സ്റ്റോറേജ് ഫോണിനും ഇപ്പോൾ ഓഫർ നൽകുന്നുണ്ട്. വിലക്കിഴിവിനെ കുറിച്ച് അറിയാനും ഫോണിന്റെ റിവ്യൂ അറിയാനും തുടർന്ന് വായിക്കുക.

POCO X6 5G ഫീച്ചർ

6.67 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള ഫോണാണ് Poco X6 5G. 1220 x 2712 പിക്സൽ റെസല്യൂഷനാണ് ഡിസ്പ്ലേയ്ക്കുള്ളത്. അതായത് 1.5K റെസല്യൂഷൻ സ്ക്രീൻ. 120Hz റീഫ്രെഷ് റേറ്റിലൂടെ മികച്ച ഡിസ്പ്ലേ എക്സ്പീരിയൻസുമുണ്ട്. ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറുള്ള ഫോണാണിത്. സ്ക്രീനിന് മീതെ ഗോറില്ല ഗ്ലാസ് വിക്ടസ് ഡിസ്‌പ്ലേ ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന് മികച്ച ഡ്യൂറബിളിറ്റി നൽകുന്നതിന് IP54-റേറ്റിങ്ങുമുണ്ട്.

#POCO

64 മെഗാപികസ്ൽ മെയിൻ ക്യാമറയ്ക്ക് OIS സപ്പോർട്ടുമുണ്ട്. 8MP അൾട്രാ വൈഡ് ലെൻസും 2MP മാക്രോ ക്യാമറയുമുണ്ട്. മിഡ് റേഞ്ച് ഫോണിൽ നിന്ന് നിങ്ങൾക്ക് ട്രിപ്പിൾ ക്യാമറ ലഭിക്കും. 16MP ഫ്രണ്ട് ക്യാമറയാണ് പോകോ X6-ൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ൽ ഫോൺ പ്രവർത്തിക്കുന്നു. മൂന്ന് ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകൾ കമ്പനി ഉറപ്പുനൽകുന്നത്. നാല് വർഷത്തെ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകളും ഫോണിലുണ്ട്.

5100mAh ബാറ്ററിയും 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. സ്നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റാണ് പോകോ X6-ലുള്ളത്. ഇത് LPDDR4x റാം, UFS 2.2 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു.

Read More:  Infinix പുറത്തിറക്കിയ 19,999 രൂപയുടെ Note 40 5G! First Sale ഓഫറായി 4000 രൂപ കിഴിവ്

ലാഭത്തിൽ ഇപ്പോൾ വാങ്ങാം

ആമസോണിലാണ് പോകോ എക്സ്6 ഫോണിന് ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. ഫോണിന്റെ മൂന്ന് വേരിയന്റുകൾക്കും ഇപ്പോൾ ഡിസ്കൌണ്ട് ലഭിക്കുന്നുണ്ട്. ഏറ്റവും കുറഞ്ഞ വേരിയന്റിന് 8GB + 256GB സ്റ്റോറേജാണുള്ളത്.

21,999 രൂപയാണ് ഈ പോകോ മോഡലിന്റെ വില. 18,999 രൂപയാണ് ഇപ്പോഴത്തെ വില. 24% വിലക്കിഴിവ് ഇപ്പോൾ പോകോ X6-നുണ്ട്. HDFC, ICICI ബാങ്ക് കാർഡുകൾക്ക് 1000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നതാണ്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

12GB + 256GB വേരിയന്റിന് 23,999 രൂപയാണ് വില. എന്നാൽ ആമസോണിലെ ഇപ്പോഴത്തെ വില 19,999 രൂപയാണ്. 26 ശതമാനം ഡിസ്കൌണ്ടാണ് ഈ ഫോണിന് ലഭിക്കുന്നത്. ഈ പോകോ വേരിയന്റിനും മുമ്പത്തെ ബാങ്ക് ഓഫറും മറ്റും ലഭിക്കുന്നതാണ്. ഓഫറിൽ വാങ്ങാനുള്ള ലിങ്ക്.

12GB+ 512GB പോകോ ഫോണിന്റെ വിപണി വില 24,999 രൂപയാണ്. ഇപ്പോൾ 21,999 രൂപയ്ക്ക് ഫോൺ ലഭിക്കുന്നതാണ്. 1000 രൂപയുടെ വിലക്കിഴിവ് ഈ സ്മാർട്ഫോണിലുണ്ട്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :