വിലക്കുറച്ചിരിക്കുന്നു !! ഇതാ പോക്കോ X3 ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു

വിലക്കുറച്ചിരിക്കുന്നു !! ഇതാ പോക്കോ X3 ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു
HIGHLIGHTS

പോക്കോ X3 സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വിലക്കുറച്ചുരിക്കുന്നു

POCO X3 Pro ഫോണുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയതിനു പിന്നാലെയാണ് POCO X3യുടെ വില ഇപ്പോൾ കുറച്ചിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ പോക്കോയുടെ ഏറ്റവും പുതിയ POCO X3 Pro എന്ന സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കുകയുണ്ടായി .എന്നാൽ അതിനു തൊട്ടു പിന്നാലെ തന്നെ POCO X3 ഫോണുകളുടെ വിലയും ഇതാ കുറച്ചിരുന്നു .2000 രൂപവരെയാണ് ഇപ്പോൾ POCO X3 ഫോണുകളുടെ വില ഇന്ത്യൻ വിപണിയിൽ കുറിച്ചിരിക്കുന്നത് .6,000mAhന്റെ ബാറ്ററിയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് 2000 രൂപ വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .

പോക്കോയുടെ X3 സ്മാർട്ട് ഫോണുകൾ 

 6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 120Hz refresh rate ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത .സംരക്ഷണത്തിന് Corning Gorilla Glass 5 ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Qualcomm Snapdragon 732G SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ  ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ ആണ് .

64+13 +2+2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി  ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് കൂടിയാണ് .6000 mAhന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo