പോക്കോയുടെ കഴിഞ്ഞ മാസം ലോക വിപണിയിൽ പുറത്തിറക്കിയിരുന്ന ഒരു സ്മാർട്ട് ഫോൺ ആയിരുന്നു പോക്കോയുടെ എം 3 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .പോക്കോയുടെ ആദ്യത്തെ 5ജി സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽഇന്ന് പുറത്തിറങ്ങിയിരിക്കുന്നത് .13999 രൂപ മുതലാണ് ഈ ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .ഇന്ന് ആദ്യ സെയിലിനു ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നതാണ് ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Poco M3 Pro 5ജി എന്ന സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ മെയിൻ ക്യാമറ + 2 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .
അതുപോലെ തന്നെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5G, 4G VOLTE, 4G, 3G, 2G
എന്നിവ മറ്റു സവിശേഷതകളാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAhന്റെ (support for 18W fast charging )ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 13999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .6ജിബിയുടെ വേരിയന്റുകൾക്ക് 15999 രൂപയും ആണ് വില .ഇന്ന് ആദ്യ സെയിലിനു ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നതാണ്
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.
Price: |
![]() |
Release Date: | 08 Jun 2021 |
Variant: | 64 GB/4 GB RAM , 128 GB/6 GB RAM |
Market Status: | Launched |