6000mah ബാറ്ററിയിൽ എത്തിയ പോക്കോ M3 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന്
പോക്കോയുടെ പുതിയ എം 3 ഫോണുകളുടെ ആദ്യ സെയിൽ ഇന്ന് ആരംഭിക്കുന്നു
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ന് വാങ്ങിക്കുവാൻ സാധിക്കുന്നു
10999 രൂപ മുതലാണ് വില ആരംഭിക്കുന്നത്
പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .പൊക്കോ M3 എന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങിയിരിക്കുന്നത് . ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000MAHന്റെ ബാറ്ററി കരുത്തിലാണ് POCO M3 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ ഇന്ന് വാങ്ങിക്കുവാൻ സാധിക്കുന്നു .
SurveyPOCO M3 ഫോണുകളുടെ മറ്റു സവിശേഷതകൾ
6.53 -inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .Qualcomm Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 6000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6 ജിബിയുടെ റാം കൂടാതെ 64 ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .അതുപോലെ തന്നെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബി 64 ജിബി വേരിയന്റുകൾക്ക് 10999 രൂപയാണ് വില വരുന്നത് .128 ജിബി വേരിയന്റുകൾക്ക് 11999 രൂപയാണ് വില വരുന്നത് .ഫ്ലിപ്പ്കാർട്ട് വഴി ഫെബ്രുവരി 9 നു വാങ്ങിക്കാം സാധിക്കുന്നു .
Experienced Social Media And Content Marketing Specialist View Full Profile
