കുറഞ്ഞ വിലയിൽ 6300mAh പവറോ! POCO C81, POCO C81X ഇന്ത്യയിൽ

കുറഞ്ഞ വിലയിൽ 6300mAh പവറോ! POCO C81, POCO C81X ഇന്ത്യയിൽ

മികച്ച ബാറ്ററി ബാക്കപ്പും പെർഫോമൻസും ആഗ്രഹിക്കുന്നവർക്ക് POCO C81, POCO C81X ഇന്ത്യയിൽ പുറത്തിറങ്ങി. വമ്പൻ 6300mAh ബാറ്ററിയും 5200mAh പവറുമുള്ള പോകോ സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സാധാരണ ഉപയോഗത്തിൽ രണ്ടുദിവസം വരെ ബാറ്ററി ലൈഫുള്ള സ്മാർട്ട് ഫോണുകളാണിവ. ആകർഷകമായ ഡിസൈൻ, വലിയ ഡിസ്‌പ്ലേ, മികച്ച ക്യാമറയുള്ള ബജറ്റ് ഫോണാണിത്. പോകോ സി81 സീരീസിന്റെ സവിശേഷതകളും ഇന്ത്യയിലെ വിലയും ഓഫറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

POCO C81 Features India

240Hz ടച്ച് സാമ്പിൾ റേറ്റും ഇതുവരെ ഒരു ബജറ്റ് ഫോണിലും കാണാത്ത പവർഫുൾ ബാറ്ററിയുമുള്ള ഫോണാണിത്. TÜV റൈൻ‌ലാൻഡ് ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ, സർക്കാഡിയൻ-ഫ്രണ്ട്‌ലി സർട്ടിഫിക്കേഷനുകളുള്ള ഫോണാണിത്. പോകോ സി81-യുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

  1. ഡിസ്പ്ലേ: 6.9 ഇഞ്ച് HD+ ഡിസ്പ്ലേയുള്ള ഫോണാണിത്. 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 800 nits വരെ പീക്ക് ബ്രൈറ്റ്നസ് പിന്തുണയ്ക്കുന്ന ഫോണാണിത്.
  2. ക്യാമറ: പോകോ C81 ഫോണിൽ ഡ്യുവൽ ക്യാമറയാണുള്ളത്. ഇതിൽ 13-മെഗാപിക്സൽ മെയിൻ ഷൂട്ടറും മറ്റൊരു സെക്കൻഡറി ക്യാമറയും കൊടുത്തിട്ടുണ്ട്. ഫോണിന് മുൻവശത്ത് 8-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയുമുണ്ട്. ഇത് 1080p/30 fps വരെ വീഡിയോ റെക്കോർഡിങ് ചെയ്യുന്ന ഫോണാണിത്.
  3. പ്രോസസർ: ഒക്ടാ കോർ യൂണിസോക്ക് T7250 ചിപ്‌സെറ്റാണ് പോകോ ഫോണിലുള്ളത്. ഇത് 1.8GHz ക്ലോക്ക് ആക്‌സസ് ഉള്ള ARM മാലി-G57 GPU-വുമായി ജോടിയാക്കിയിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകുന്നു.
  4. ബാറ്ററി: ഫോണിലെ 6,300mAh ബാറ്ററിയ്ക്ക് 15W വയർഡ് ചാർജിംഗും 7.5W വയർഡ് റിവേഴ്സ് ചാർജിംഗ് കപ്പാസിറ്റിയുണ്ട്.
  5. കണക്റ്റിവിറ്റി: രണ്ട് മോഡലുകളും 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ ഇതിനുണ്ട്. ജിപിഎസ്, ഗലീലിയോ, ഗ്ലോനാസ്, ക്യുഇസെഡ്എസ്എസ് തുടങ്ങിയ ഫീച്ചറുകളും ഇവയ്ക്കുണ്ട്. ഇതിൽ പോകോ ഒരപ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും സജ്ജീകരിച്ചിരിക്കുന്നു.
  6. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാനായി പോകോ സി81 ഫോണിന് IP52 റേറ്റിങ്ങുണ്ട്.
POCO C81

പോകോ C81x സവിശേഷതകൾ

  1. ഡിസ്പ്ലേ: 6.88-ഇഞ്ച് HD+ ഡിസ്പ്ലേയുള്ള ഫോണിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും പിന്തുണയ്ക്കുന്നു. ഇത് 650 nits വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ചെയ്യുന്നു. സീരീസിലെ കുറഞ്ഞ മോഡലിനും TÜV റൈൻ‌ലാൻഡ് ലോ ബ്ലൂ ലൈറ്റ് സപ്പോർട്ടുണ്ട്. ഇത് ഫ്ലിക്കർ-ഫ്രീ, സർക്കാഡിയൻ-ഫ്രണ്ട്‌ലി സർട്ടിഫിക്കേഷനുള്ള ഫോണാണ്.
  2. പ്രോസസർ: ഒക്ടാ കോർ യൂണിസോക്ക് T7250 ചിപ്‌സെറ്റാണ് പോകോ ഫോണിലുള്ളത്. ഇത് 1.8GHz ക്ലോക്ക് ആക്‌സസ് ഉള്ള ARM മാലി-G57 GPU-വുമായി ജോടിയാക്കിയിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകുന്നു.
  3. ക്യാമറ: പോകോ സി81 ഫോണിൽ ഡ്യുവൽ ക്യാമറയാണെങ്കിൽ കുറഞ്ഞ മോഡലിൽ 13 മെഗാപിക്സലിന്റെ ഒറ്റ സെൻസർ മാത്രമാണുള്ളത്. ഇതിലും 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ് വരുന്നത്.
  4. ബാറ്ററി: കരുത്തുറ്റ 5,200mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണിന് 15 വാട്ട് ചാർജിങ് സപ്പോർട്ടുണ്ട്. 7.5W വയർഡ് റിവേഴ്സ് ചാർജിംഗും പോകോ സി81എക്സ് പിന്തുണയ്ക്കുന്നു.
  5. കണക്റ്റിവിറ്റി: 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയുള്ള ഫോണാണിത്. ഇതിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടുകളും, ജിപിഎസ്, ഗലീലിയോ, ഗ്ലോനാസ്, ക്യുഇസെഡ്എസ്എസ് സപ്പോർട്ടുമുണ്ട്.
  6. ഡ്യൂറബിലിറ്റി: ഈ പോകോ ഫോണിലും IP52 റേറ്റിങ്ങുണ്ട്.

Also Read: മുറികൾ തോറും എസി വേണ്ട! വീടിനെ കുളുമണാലിയാക്കാൻ മികച്ച Air Conditioner കുറഞ്ഞ വിലയ്ക്ക്

POCO C81 Price India

ഒരൊറ്റ സ്റ്റോറേജ് ഓപ്ഷനിലാണ് പോകോയുടെ പുതിയ ബജറ്റ് ഫോണുകൾ അവതരിപ്പിച്ചത്.
4GB + 64GB സ്റ്റോറേജ് പോകോ C81 ഫോണിന്റെ വില 10,999 രൂപയിൽ ആരംഭിക്കുന്നു. പോകോ സി81എക്സ് 3GB റാം ഫോണിന് 9,999 രൂപയാണ് വില.

രണ്ട് സ്മാർട്ട്‌ഫോണുകളും ഏപ്രിൽ 27 മുതൽ ഉച്ചയ്ക്ക് 12 മണിക്ക് വാങ്ങാം. ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന. പോകോ സി81 ഫോണിന് എലൈറ്റ് ബ്ലാക്ക്, ഐസ് ബ്ലൂ, സൺസെറ്റ് ഗോൾഡ് കളർ ഓപ്ഷനുകളിൽ ലഭിക്കുന്നു. പോകോ C81x എലൈറ്റ് ബ്ലാക്ക്, ഐസ് ബ്ലൂ കളറുകളാണുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo