10000 രൂപ റേഞ്ചിൽ 6300mAh ശക്തൻ POCO C81 ഇന്ന് മുതൽ വാങ്ങാം, ഒപ്പം POCO C81X ഫോണും

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിലേക്ക് കഴിഞ്ഞ വാരം പുറത്തിറക്കിയ POCO C81 ഇന്ന് മുതൽ വിൽപ്പനയ്ക്ക്! 10,000 രൂപ റേഞ്ചിൽ 6300mAh എന്ന വമ്പൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോകോ സ്മാർട്ട് ഫോണാണിത്. പോകോ സി81 ഫോണിനൊപ്പം പോകോ സി81എക്സ് എന്ന ചെറിയ മോഡലും കമ്പനി അവതരിപ്പിച്ചിരുന്നു. 10000 രൂപയ്ക്കും താകഴെ വിലയാകുന്ന പോക്കോ C81X ഫോണിന്റെ വിൽപ്പനയും ഫ്ലിപ്കാർട്ടിലൂടെ നടക്കുന്നു.

സാധാരണ സ്മാർട്ട്ഫോണുകളിൽ കണ്ടുവരുന്ന 5000mAh ബാറ്ററിയേക്കാൾ കരുത്തുറ്റ പെർഫോമൻസ് ഈ ഫോണിലുണ്ട്. ആകർഷകമായ ഡിസൈനും ദീർഘനേരം ബാറ്ററി കപ്പാസിറ്റിയുമുള്ള ഫോണിന്റെ പ്രത്യേകതകളും ഓഫറുകളും വിശദമായി അറിയാം.

POCO C81 Sale India

ഒരൊറ്റ മോഡലിലാണ് പോകോ സി81 ഇന്ത്യയിൽ പുറത്തിറക്കിയത്. 4GB + 64GB റാമും സ്റ്റോറേജ് കോൺഫിഗറേഷനുമുള്ള ഫോണിന്റെ വില 10,999 രൂപയാണ്.

ഏപ്രിൽ 27 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ സ്മാർട്ട് ഫോൺ വാങ്ങാം. എലൈറ്റ് ബ്ലാക്ക്, ഐസ് ബ്ലൂ, സൺസെറ്റ് ഗോൾഡ് കളർ ഓപ്ഷനുകളിൽ ഫോൺ വാങ്ങിക്കാം.

പോകോ C81x എന്ന കുറഞ്ഞ മോഡലിന് സൺസെറ്റ് ഗോൾഡ് കളറാണുള്ളത്. 9,999 രൂപയാണ് വില. ഇതിന്റെ വിൽപ്പനയും ആരംഭിച്ചു.

POCO C81 Features

  1. ഡിസ്പ്ലേ: 6.9 ഇഞ്ച് HD+ ഡിസ്പ്ലേയുള്ള പോകോ സി81 ഫോണിന് 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 240Hz ടച്ച് സാമ്പിൾ റേറ്റ്, 800 nits വരെ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ട് പോകോ ഫോണിനുണ്ട്.
  2. ക്യാമറ: ഇതിൽ 13-മെഗാപിക്സൽ മെയിൻ ഷൂട്ടറും മറ്റൊരു സെക്കൻഡറി ക്യാമറയും വരുന്നു. ഫോണിന് മുൻവശത്ത് 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. 1080p/30 fps വരെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു.
  3. പ്രോസസർ: ഒക്ടാ കോർ യൂണിസോക്ക് T7250 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാം.
  4. ബാറ്ററി: പോകോ C81 ഫോണിൽ 6,300mAh ബാറ്ററിയ്ക്ക് 15W വയർഡ് ചാർജിംഗും 7.5W വയർഡ് റിവേഴ്സ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.
  5. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP52 റേറ്റിങ്ങിലാണ് സ്മാർട്ട് ഫോൺ നിർമിച്ചിരിക്കുന്നു.
  6. കണക്റ്റിവിറ്റി: രണ്ട് മോഡലുകളും 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി പിന്തുണയ്ക്കുന്നു.

Also Read: Zeiss ട്രിപ്പിൾ ക്യാമറ Vivo V60 ഫോണിന് ഫ്ലിപ്കാർട്ടിൽ വില ഇടിഞ്ഞു!

പോകോ സി81എക്സ് ഫീച്ചറുകൾ

  • ഡിസ്പ്ലേ: 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 650 nits വരെ പീക്ക് ബ്രൈറ്റ്നെസ്സും സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണിത്. ഇതിന് 6.88-ഇഞ്ച് HD+ ഡിസ്പ്ലേയുണ്ട്.
  • പ്രോസസർ: ഒക്ടാ കോർ യൂണിസോക്ക് T7250 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 1.8GHz ക്ലോക്ക് ആക്‌സസ് ഉള്ള ARM മാലി-G57 GPU-വുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഈ കുറഞ്ഞ മോഡലിലും മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ സ്റ്റോറേജ് വികസിപ്പിക്കാം.
  • ക്യാമറ: ഇതിൽ 13 മെഗാപിക്സലിന്റെ ഒറ്റ സെൻസർ മാത്രമാണുള്ളത്. ഇതിലും 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയാണ് വരുന്നത്.
  • ബാറ്ററി: കരുത്തുറ്റ 5,200mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണാണ് പോകോ സി81എക്സ്. ഇതിന് 15 വാട്ട് ചാർജിങ് സപ്പോർട്ടും 7.5W വയർഡ് റിവേഴ്സ് ചാർജിംഗ് സപ്പോർട്ടുമുണ്ടാകും.
  • ഡ്യൂറബിലിറ്റി: ഈ പോകോ ഫോണിലും IP52 റേറ്റിങ്ങുള്ളതിനാൽ ഡ്യൂറബിലിറ്റിയും മികച്ചതാകും.
  • കണക്റ്റിവിറ്റി: 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി സപ്പോർട്ട് പോകോ C81X ഫോണിനുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :