OPPO Reno 13 Pro 5G with 50MP selfie camera Launched Price in India Specs
Oppo Reno 15 സീരീസ് ലോഞ്ചിന് മുന്നേ ആ സന്തോഷ വാർത്തയെത്തി. ഓപ്പോ റെനോ 15 മുൻഗാമിയിൽ പ്രോ മോഡലിന് ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചു. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. ആമസോണിലൂടെയാണ് ഹാൻഡ്സെറ്റ് വിലക്കിഴിവിൽ വാങ്ങാനുള്ള അവസരമാണിത്.
ഓപ്പോ റെനോ 15 സീരീസിൽ പുത്തൻ ഫോണുകൾ ജനുവരി 8 ന് പുറത്തിറങ്ങുകയാണ്. ഇതിന്റെ ലോഞ്ച് തീയതി കമ്പനി സ്ഥിരീകരിച്ചു. ഇതിന് തൊട്ടുമുന്നേ തന്നെ ഓപ്പോ റെനോ 13 പ്രോയ്ക്ക് വിലക്കിഴിവും വന്നിരിക്കുന്നു.
54,999 രൂപ വിലയുള്ള ഫോണാണ് ഓപ്പോ റെനോ 13 പ്രോ 5ജി. ആമസോണിലും ഫ്ലിപ്കാർട്ടിലും സ്മാർട്ട് ഫോൺ ലഭ്യമാണ്. എന്നാൽ ആമസോണിൽ കൂടുതൽ ഇളവ് ഓപ്പോ റെനോ 13 പ്രോയ്ക്ക് അനുവദിച്ചിരിക്കുന്നു.
12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ആമസോണിൽ 34 ശതമാനം ഇൻസ്റ്റന്റ് കിഴിവ് ഇതിന് അനുവദിച്ചിരിക്കുന്നു. 38000 രൂപ റേഞ്ചിലാണ് ഓപ്പോ റെനോ 13 പ്രോ ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിൽ വിൽക്കുന്നത്. എന്നാൽ ആമസോണിൽ 36,499 രൂപ മാത്രമാണ് വില.
12GB+ 256GB സ്റ്റോറേജുള്ള ഗ്രാഫൈറ്റ് നിറത്തിലുള്ള സ്മാർട്ട് ഫോണിനാണ് ഈ ഓഫർ. 34,600 രൂപയുടെ എക്സ്ചേഞ്ച് ഡീലും സൈറ്റിൽ ലഭ്യമാണ്. 1,283 രൂപയുടെ ഇഎംഐ ഡീലും ഈ 5ജി ഹാൻഡ്സെറ്റിന് ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ഓപ്പോ റെനോ 13 പ്രോയിൽ വലിയ 6.8 ഇഞ്ച് AMOLED പാനലാണ് കൊടുത്തിരിക്കുന്നത്. ഇത് മികച്ച ബ്രൈറ്റ്നെസ് തരുന്ന ഡിസ്പ്ലേയാണ്. ഈ റെനോ 13 പ്രോയുടെ പിന്നിൽ മൂന്ന് ക്യാമറകളുണ്ട്. ഇതിൽ 50MP പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു. ഈ സ്മാർട്ട് ഫോണിൽ ഒരു 50MP ടെലിഫോട്ടോ ലെൻസ് കൊടുത്തിരിക്കുന്നു. അതുപോലെ ഹാൻഡ്സെറ്റിൽ ഒരു 8MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്.
റെനോ 13 പ്രോ കളർ ഒഎസ് 15 ലാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് ആനിമേഷനുകൾ സുഗമമായി ലഭിക്കും. ഈ ഓപ്പോ റെനോ 13 പ്രോയിൽ കസ്റ്റമൈസേഷൻ ഓപ്ഷനുകളും ലഭിക്കും.
5800mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 67W SuperVOOC ചാർജിങ് പിന്തുണയ്ക്കുന്നു. ഏകദേശം 30 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.