മുൻഗാമിയേക്കാൾ അപ്ഗ്രേഡഡ് ഫീച്ചറുകളുള്ള Oppo Reno 11 ലോഞ്ച് ചെയ്തു! വിലയും ഫീച്ചറുകളും ഇതാ…

HIGHLIGHTS

Oppo Reno 11 ഫോണുകൾ ഒടുവിലിതാ വിപണിയിൽ എത്തിയിരിക്കുന്നു

റെനോ 11 സീരീസിൽ ബേസിക് എഡിഷനും റെനോ 11 പ്രോയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

വേറിട്ട ഡിസൈനിലും ഫീച്ചറുകളിലുമാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്

മുൻഗാമിയേക്കാൾ അപ്ഗ്രേഡഡ് ഫീച്ചറുകളുള്ള Oppo Reno 11 ലോഞ്ച് ചെയ്തു! വിലയും ഫീച്ചറുകളും ഇതാ…

ട്രിപ്പിൾ ക്യാമറയും 100W ഫാസ്റ്റ് ചാർജിങ്ങുമായി വന്ന ഓപ്പോ റെനോ 10 സീരീസിന്റെ പിൻവാഴ്ചക്കാരനായി വരുന്ന Oppo Reno 11 ഫോണുകൾ ഒടുവിലിതാ വിപണിയിൽ അവതരിച്ചിരിക്കുകയാണ്. രണ്ട് ട്രിമ്മുകളുമായാണ് ചൈനയിൽ ഫോൺ പുറത്തിറങ്ങുന്നത്. വേറിട്ട ഡിസൈനിലും ഫീച്ചറുകളിലും വരുന്ന ഈ പുതിയ ഓപ്പോ ഫോൺ ഇപ്പോൾ ചൈനീസ് വിപണിയിലാണ് പുറത്തിറങ്ങുന്നത്. എന്നാൽ ഉടനെ ഇന്ത്യയിലെത്തുമെന്നും പ്രതീക്ഷിക്കാം.

Digit.in Survey
✅ Thank you for completing the survey!

Oppo Reno 11 സീരീസ്

റെനോ 11 സീരീസിൽ ബേസിക് എഡിഷനും റെനോ 11 പ്രോയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ചൈനയിൽ ലോഞ്ച് ചെയ്തിട്ടുള്ള ഫോണിൽ റെനോ 11 പ്രോ പ്ലസ് കൊണ്ടുവന്നിട്ടില്ല. പുതിയ ഫോൺ വാങ്ങാൻ താൽപ്പര്യമുള്ളവരും, ഓപ്പോ ആരാധകരും കുറച്ചുകൂടി കാത്തിരുന്നാൽ ഈ ഫോൺ സ്വന്തമാക്കാം.

മുൻഗാമിയേക്കാൾ അപ്ഗ്രേഡഡ് ഫീച്ചറുകളുള്ള Oppo Reno 11 ലോഞ്ച് ചെയ്തു
Credit: Gizmochina

Oppo Reno 11 Pro ഫീച്ചറുകൾ

6.7 ഇഞ്ച് 1.5 കെ ഒഎൽഇഡി ഡിസ്‌പ്ലേയുള്ള ഓപ്പോ റെനോ 11 പ്രോ ഫോണാണിത്. 120 ഹെർട്‌സ് ആണ് ഫോണിന്റെ റീഫ്രെഷ് റേറ്റ്. 1,600 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സും ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8 Gen 1 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രോസസർ.

12 GB വരെ LPDDR5X റാമും 512 GB വരെ സ്‌റ്റോറേജുമായി ഈ ഫോൺ ജോടിയാക്കിയിരിക്കുന്നു. 80W ഫാസ്റ്റ് ചാർജിങ്ങിനെ ഓപ്പോ റെനോ 11 പിന്തുണയ്ക്കുന്നു. 4,700 mAh ആണ് ബാറ്ററി. ഏറ്റവും പുതിയ os തന്നെ ഈ ഫോണിൽ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ColorOS 14-ൽ റെനോ 11 സീരീസ് പ്രവർത്തിക്കുന്നു.

ഓപ്പോ റെനോ 11 പ്രോ ക്യാമറ

ക്യാമറയിലും ആശ വയ്ക്കാൻ ആകർഷകമായ ഫീച്ചറുകൾ തന്നെയുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടറുമായാണ് ഓപ്പോ റെനോ 11 വരുന്നത്. ഇതിന് പുറമെ 8 MP അൾട്രാവൈഡ് ലെൻസ്, 2x ഒപ്റ്റിക്കൽ സൂം ചേർന്ന് വരുന്ന 32 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസ് എന്നിവയും ഓപ്പോ ഫോണിന്റെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ ഒരുക്കിയിരിക്കുന്നു. സെൽഫി ക്യാമറയും മികച്ചതാണ്.

32 എംപിയാണ് റെനോ 11 സീരീസ് ഫോണുകളുടെ മുൻ ക്യാമറയ്ക്ക് നൽകിയിരിക്കുന്നത്. ഇനി ഫോണിന്റെ ബേസിക് മോഡലിന്റെ ഫീച്ചറുകൾ അറിയാം…

ഓപ്പോ റെനോ 11 പ്രധാന ഫീച്ചറുകൾ

6.7 ഇഞ്ച് OLED ഡിസ്‌പ്ലേയും 120 Hz റീഫ്രെഷ് റേറ്റും 1080p റെസല്യൂഷനും റെനോ 11 സീരീസിലെ ബേസിക് മോഡലുകൾക്ക് നൽകിയിരിക്കുന്നു. 12GB വരെ LPDDR5X റാമും 512GB വരെ UFS3.1 സ്റ്റോറേജുമുള്ള ഫോണാണിത്. മീഡിയാടെക് ഡൈമൻസിറ്റി 8200 പ്രൊസസറാണ് ഫോണിലുള്ളത്. താരതമ്യേന പ്രോ മോഡലിനേക്കാൾ ചാർജിങ് ഫീച്ചർ കുറവാണ്. 67W ഫാസ്റ്റ് ചാർജങ്ങിനെ പിന്തുണയ്ക്കുന്ന ഫോണിൽ 4,800 mAh ബാറ്ററിയുണ്ട്. ആൻഡ്രോയിഡ് 14 ColorOS 14 ആണ് ഈ ഫോണിലുമുള്ളത്.

Read More: Online Scam: ക്യാബ് ഈടാക്കിയ 100 രൂപ Refund ചോദിച്ചു, ഡോക്ടറിന് നഷ്ടമായത് 4.9 ലക്ഷം രൂപ!

ഓപ്പോ റെനോ 11 ക്യാമറ

ക്യാമറയിൽ പ്രോ സീരീസുകളിലെ സമാന ഫീച്ചറുകളാണ് ബേസിക് മോഡലുകളിലുള്ളത്. സെൽഫി ക്യാമറയും പ്രോ ഫോണുകളിലെ പോലെ 32 മെഗാപിക്സലിന്റേതാണ്.

വില എങ്ങനെ?

ഇപ്പോൾ ഫോൺ ചൈനീസ് വിപണിയിലാണ് എത്തിയിരിക്കുന്നത്. ചൈനയിലിറങ്ങിയ ഫോണുകൾക്ക് 29,700 രൂപ വിലയാണ് വരുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജ് ഫോണിന് 35,600 രൂപയും വില വരുന്നു. റെനോ 11 പ്രോയ്ക്ക് 41,100 രൂപയും ഉയർന്ന സ്റ്റോറേജിന് 44,650 രൂപയുമാണ് വിലയിട്ടിട്ടുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo