ഒപ്പോയുടെ R17 Vs ഒപ്പോയുടെ F9 പ്രൊ ;താരതമ്മ്യം നോക്കാം

ഒപ്പോയുടെ R17 Vs ഒപ്പോയുടെ F9 പ്രൊ ;താരതമ്മ്യം നോക്കാം
HIGHLIGHTS

ഒപ്പോയുടെ മികച്ച രണ്ടു സ്മാർട്ട് ഫോണുകൾ തമ്മിൽ ഒരു താരതമ്മ്യം

 

ഒപ്പോയുടെ R17 ;6 4 ഇഞ്ചിന്റെ HD+ AMOLED  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .1080×2340 സ്ക്രീൻ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ എത്തിയിരിക്കുന്നു .Qualcomm Snapdragon 710 ന്റെ പ്രോസസറിലാണ് (Dual 2.2GHz Kryo 360 + Hexa 1.7GHz Kryo 360 CPUs) ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 8.1 (Oreo) ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളിൽ ഒന്നാണ് .

പതിവുപോലെ തന്നെ ക്യാമറകളുടെ കാര്യത്തിലും ഈ സ്മാർട്ട് ഫോണുകൾ മികച്ച നിലവാരം പുലർത്തിയിരുന്നു എന്നുതന്നെ പറയാം .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .20 + 12 ,മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ.183 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .45,990രൂപയാണ് ഇതിന്റെ വില .

ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഈ മോഡലുകൾക്ക് ലഭിക്കുന്നുണ്ട് .3700mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .കൂടാതെ രണ്ടു വേരിയന്റുകൾ ലഭ്യമാകുന്നതാണു് .6 ജിബിയുടെ റാംമ്മിൽ  128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഇത് ലഭ്യമാക്കുന്നുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഫിംഗർ പ്രിന്റ് സെൻസറുകൾ ഡിസ്‌പ്ലേയ്ക്ക് താഴെയാണ് നൽകിയിരിക്കുന്നത് .Radiant Mist, Emerald Green എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു്.

എന്നാൽ ഒപ്പോയുടെ F9 പ്രൊ മോഡലുകൾക്ക് 6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .Mediatek Helio P60 Octacore 2.0 GHz പ്രോസസറിലാണ് പ്രവർത്തനം നടക്കുന്നത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .3500mAh ന്റെ ബാറ്ററി ലൈഫാണ് ഇതിനുള്ളത് .21,990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo