8ജിബി റാം & 25 എംപി സെൽഫി ക്യാമറയിൽ ഓപ്പോ r17 2018

8ജിബി റാം & 25 എംപി സെൽഫി ക്യാമറയിൽ ഓപ്പോ r17 2018
HIGHLIGHTS

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഓപ്പോ r17 .സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് ഒപ്പോ പുറത്തിറക്കിയ മറ്റൊരു സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയും കൂടാതെ ക്യാമറകളും ആണ് .കൂടാതെ  മികച്ച ആന്തരിക സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

വലിയ മികച്ച ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2280 സ്ക്രീൻ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിനുണ്ട് .എല്ലാം കൊണ്ടും ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നല്ല സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് .

ഇതിന്റെ പെർഫോമൻസിനെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .അതുകൊണ്ടു തന്നെ പെർഫോമൻസ് എത്രമാത്രം കാഴ്ചവെക്കും എന്നകാര്യം എടുത്തുപറയേണ്ട കാര്യമില്ല .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് നൽകുന്നുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് ഇത് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതായിരിക്കും .പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm SDM710 Snapdragon 710 ലാണ് പ്രവർത്തനം നടക്കുന്നത് .

Qualcomm SDM710 Snapdragon 710 പ്രോസസ്സർ കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നതും .ക്യാമറകൾക്ക് പ്രേതെക മുൻഗണന നൽകിയിരിക്കുന്നു .16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ ഒരുപാടു ഓപ്‌ഷനുകളും ഇതിന്റെ ക്യാമറകൾക്ക് നൽകിയിരിക്കുന്നു .

3500 mAhന്റെ നോൺ റിമൂവബിൾ ബാറ്ററിയാണ് ഇതിനുള്ളത് .കൂടാതെ ഇതിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നതാണ് .ബ്ലൂ കൂടാതെ പർപ്പിൾ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു വിവരങ്ങൾ ലഭിച്ചട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo