തകർപ്പൻ സ്മാർട്ട് ഫോണുകളുമായി ഒപ്പോ ഈ സെപ്റ്റംബറിൽ എത്തുന്നു

HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു

ഒപ്പോയുടെ F17 കൂടാതെ ഒപ്പോയുടെ F17 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് എത്തുന്നത്

തകർപ്പൻ സ്മാർട്ട് ഫോണുകളുമായി ഒപ്പോ ഈ സെപ്റ്റംബറിൽ എത്തുന്നു

ഇന്ത്യൻ വിപണിയിൽ ഇതാ ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .ഒപ്പോയുടെ  F17 കൂടാതെ ഒപ്പോയുടെ  F17 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .നല്ല സ്റ്റൈലിഷ് ഡിസൈനിലാണ് ഈ ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ തന്നെ ഈ ഫോണുകളുടെ ഡിസൈൻ ഒരു വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുന്നു .ഇപ്പോൾ ഇതാ ഇതിന്റെ വീഡിയോ ഒപ്പോയുടെ തന്നെ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നു .

അൾട്രാ സ്ലീക്ക് ബോഡിയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഒപ്പോയുടെ f17 എന്ന സ്മാർട്ട് ഫോണുകൾ 6.44ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,000mAh ബാറ്ററി ലൈഫും കൂടാതെ 30W ഫ്ലാഷ് ചാർജ്ജ് സപ്പോർട്ടും ലഭിക്കുന്നതാണ് .

Oppo F17 എന്ന സ്മാർട്ട് ഫോണുകൾ 16 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .എന്നാൽ Oppo F17 പ്രൊ സ്മാർട്ട് ഫോണുകൾക്ക് 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും ലഭിക്കുന്നതാണ് .

രണ്ടു സ്മാർട്ട് ഫോണുകളിലും ആൻഡ്രോയിഡ് 10 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ ലഭിക്കുന്നതാണ് .സെപ്റ്റംബർ ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile