25എംപി ക്യാമറ ,6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഒപ്പോ F9 പ്രൊ ,വില ?

25എംപി ക്യാമറ ,6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഒപ്പോ F9 പ്രൊ ,വില ?
HIGHLIGHTS

ഹുവാവെയുടെ നോട്ട് സീരിയസിനെ നേരിടാൻ ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ

 

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഒപ്പോ F9 പ്രൊ .മികച്ച സവിശേഷതകളിലാണ് ഇപ്പോൾ ഒപ്പോയുടെ F9 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഒപ്പോ ഇപ്പോൾ ഈ മോഡലുകൾ പുറത്തിറക്കുന്നത് .കൂടാതെ ഹുവാവെയുടെ നോട്ട് സീരിയസിനു സമാനമായ സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

വലിയ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 1080 x 2280 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയിൽ തന്നെയാകും ഈ മോഡലുകളും പുറത്തിറങ്ങുക .128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .Helios P60 SoC പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .

25 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .എന്നാൽ ഹുവാവെയുടെ നോട്ട് 10 സീരിയസ്സിനും ഏകദേശം ഇതേ സവിശേഷതകൾ തന്നെയാണുള്ളത് .ഒപ്പോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില 29,990 രൂപയാണ് .

 

ഹുവാവെയുടെ പുതിയ  ഹോണർ നോട്ട് 10

വലിയ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .6.95 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2220 *1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നത് .എന്നാൽ കൈയ്യിൽ ഒതുങ്ങി നിൽക്കുന്ന സ്മാർട്ട് ഫോൺ ആകില്ല എന്നാണ് സൂചനകൾ .2.3GHz octa-core കിരിൻ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

പെർഫോമൻസിന്റെ കാര്യത്തിലും ഇത് മികച്ചു തന്നെ നിൽക്കും എന്നകാര്യത്തിൽ സംശയം വേണ്ട .അതിനു കാരണം 6 ജിബിയുടെ റാംതന്നെയാണ് .അതുപോലെതന്നെ 64 ജിബിയുടെ ഇന്റെർണൽ സ്‌റ്റോറേജു ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളും മികച്ചു തന്നെ നിൽക്കുന്നു .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .24 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളുമാണ് ഈ മോഡലുകളുടെ മറ്റൊരു പ്രധാന ആകർഷണം .എന്നാൽ ഭാരം വളരെ കുറഞ്ഞ സ്മാർട്ട് ഫോൺ കൂടിയാണിത് .

ബാറ്ററിയുടെ കാര്യത്തിലും മികച്ചുതന്നെ നിൽക്കുന്നു .5000mAh ന്റെ കരുത്താർന്ന ബാറ്ററിയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് .മൊത്തത്തിൽ ഒരു മികച്ച സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ തന്നെയാണ് ഹുവാവെ ഇനി പുറത്തിറക്കാൻപോകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo