വിലകേട്ടാൽ ഞെട്ടും ;ഒപ്പോയുടെ K7x 5ജി ഫോണുകൾ പുറത്തിറക്കി

HIGHLIGHTS

Oppo K7x എന്ന 5ജി സപ്പോർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു

ക്വാഡ് ക്യാമറ സെറ്റപ്പിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്

5000mah ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്

വിലകേട്ടാൽ ഞെട്ടും ;ഒപ്പോയുടെ K7x 5ജി ഫോണുകൾ പുറത്തിറക്കി

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലൈക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Oppo K7x എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത എന്നത് ഇതിന്റെ 5ജി കണക്ടിവിറ്റിയാണ് .ഈ ഫോണുകളിൽ 5ജി നെറ്റ് വർക്ക് സപ്പോർട്ട് ആകുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 1,499 (ഏകദേശം  Rs. 16,700) രൂപയാണ് വില വരുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .

Digit.in Survey
✅ Thank you for completing the survey!

Oppo K7x -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 3 നൽകിയിരിക്കുന്നു.പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ octa-core MediaTek Dimensity 720 ലാണ് ഈ ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയാണ് നൽകിയിരിക്കുന്നത് .ക്യാമറകളുടെ ഫീച്ചറുകൾ പറയുകയാണെങ്കിൽ 48 മെഗാപിക്സൽ ക്വാഡ് ക്യാമറകൾ ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

5,000mAh ന്റെ ബാറ്ററി (support for 30W fast charging) ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് ..ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 1,499 (ഏകദേശം  Rs. 16,700) രൂപയാണ് വില വരുന്നത് .എന്നാൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .

ImageSource

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile