Oppo K14x 5G launch in India on 10 February check specs fetures
ഇന്ത്യയിലെ ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് Oppo K14X 5G പ്രവേശിക്കുന്നു. 6500mAh പവർഫുൾ ബാറ്ററിയുള്ള 5ജി ഫോൺ ആണ് ഓപ്പോ പുതിയതായി അവതരിപ്പിക്കുന്നത്. യൂട്യൂബിൽ വരെ 17 മണിക്കൂർ വീഡിയോ പ്ലേബാക്ക് ലഭിക്കുന്ന സ്മാർട്ട് ഫോണായിരിക്കും ഇത്. 15000 രൂപയിൽ താഴെയാകും ഫോണിന് വിലയാകുന്നത്.
ഫെബ്രുവരി 10 ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഓപ്പോ കെ14എക്സ് ലോഞ്ച് ചെയ്യുന്നത്. ഈ ഓപ്പോ ഫോണിന്റെ പ്രത്യേകതകളും ഏകദേശ വിലയും താഴെ കൊടുക്കുന്നു.
6.75 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയിലാണ് സ്മാർട്ട് ഫോൺ പുറത്തിറക്കുക. ഇതിന്റെ സ്ക്രീനിന് 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റും 1,125 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ലഭിച്ചേക്കും.
മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ഫോണിൽ നൽകുന്നുണ്ടെന്ന് ഓപ്പോ തന്നെ സ്ഥിരീകരിച്ചു. ഈ ഓപ്പോ കെ14എക്‌സ് 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് കൊടുത്തേക്കും. 50 മെഗാപിക്‌സൽ എഐ പ്രൈമറി ഷൂട്ടർ നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
6,500mAh ബാറ്ററിയും 45W വയർഡ് ഫാസ്റ്റ് ചാർജിംഗും ഓപ്പോ ഫോണിൽ പ്രതീക്ഷിക്കാം. ഓപ്പോ കെ14എക്സ് ഒറ്റ ചാർജിൽ 17.6 മണിക്കൂർ വരെ യൂട്യൂബ് വീഡിയോ പ്ലേബാക്ക് പിന്തുണയ്ക്കുന്നു. ഇത് 16.1 മണിക്കൂർ വരെ ഗൂഗിൾ മാപ്‌സ് നാവിഗേഷനും, 12.1 മണിക്കൂർ വരെ വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗും നൽകും.
More From Digit: Jio Free Offer: ജിയോ സിമ്മുള്ളവർ ശ്രദ്ധിക്കൂ, 18 മാസത്തേക്ക് ഈ സൗജന്യ ഓഫർ കിട്ടും
പൊടിയും വെള്ളവും പ്രതിരോധിക്കാൻ അത്ര കാര്യക്ഷമമല്ലെങ്കിലും, IP64 റേറ്റിംഗുണ്ടാകും.
ഓപ്പോ സ്മാർട്ട്‌ഫോൺ ഫ്ലിപ്കാർട്ട് വഴിയും ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും വിൽപ്പന നടത്തും. ഫോണിന്റെ കളർ ഡിസൈനെ കുറിച്ചും ചില സൂചനകൾ ലഭിക്കുന്നു. ഓപ്പോ K14x 5G പ്രിസം വയലറ്റ്, ഐസ് ബ്ലൂ നിറങ്ങളിൽ ലഭ്യമാകുമെന്നാണ് സൂചന.
ഓപ്പോ കെ14x 5ജിയുടെ വില വിവരങ്ങൾ ഇതുവരെയും അറിയിച്ചിട്ടില്ല. ലോഞ്ചിന് ശേഷം കൃത്യമായ വിവരങ്ങൾ ലഭിച്ചേക്കാം. എങ്കിലും ഏകദേശം 15,000 രൂപ വിലയ്ക്ക് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ഇതിന്റെ മുൻഗാമിയ്ക്ക് ഇന്ത്യയിൽ വില 11999 രൂപയായിരുന്നു.
ഫോണിന്റെ ഹൈലൈറ്റുകൾ മൂന്ന് ഫീച്ചറുകളാണ്. അതിശക്തമായ ബാറ്ററി, ഫാസ്റ്റ് ചാർജിങ്, പിന്നെ 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ. ഓപ്പോ കെ14എക്സിന്റെ ഇന്ത്യൻ വിപണിയിലെ എതിരാളികൾ റെഡ്മി 13സി 5ജി, സാംസങ് ഗാലക്സി എം15 5ജി എന്നിവരായിരിക്കും.
കൂടുതൽ ബാറ്ററി ലൈഫും, ഫാസ്റ്റ് ചാർജിങ്ങും നോക്കുന്നവർക്ക് ഇന്ന് വരുന്ന ഓപ്പോ അനുയോജ്യമാകും. എന്നാൽ ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ട്രിപ്പിൾ റിയർ സെൻസറുള്ള ഗാലക്സി എം15 ആകും നല്ലത്. സാംസങ്ങിന്റെ ഫോണിൽ Super AMOLED ഡിസ്‌പ്ലേയും ലഭിക്കും.