OPPO K13x 5G: 11999 രൂപ മുതൽ വില, 50MP ക്യാമറ, 6000mAh ബാറ്ററി ഓപ്പോ 5ജി ഇന്ത്യയിൽ പുറത്തിറങ്ങി
ബജറ്റ് കസ്റ്റമേഴ്സിനായി പവർഫുൾ ബാറ്ററിയും, മികച്ച ക്യാമറയുമാണ് ഫോണിൽ കൊടുത്തിട്ടുള്ളത്
മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് നിറങ്ങളിലുള്ള ഫോണാണിത്
50MP ക്യാമറ, 6000mAh ബാറ്ററിയുള്ള ഓപ്പോ 5ജി ഇന്ത്യയിൽ പുറത്തിറങ്ങി
OPPO K13x 5G: 50MP ക്യാമറ, 6000mAh ബാറ്ററിയുള്ള 5ജി സെറ്റ് ഇന്ത്യയിൽ പുറത്തിറങ്ങി. 11999 രൂപ മുതൽ വിലയാകുന്ന സ്മാർട്ഫോണാണ് ഇന്ത്യയിൽ ഓപ്പോ അവതരിപ്പിച്ചത്. ബജറ്റ് കസ്റ്റമേഴ്സിനായി പവർഫുൾ ബാറ്ററിയും, മികച്ച ക്യാമറയുമാണ് ഫോണിൽ കൊടുത്തിട്ടുള്ളത്. ഈ പുത്തൻ 5ജി സെറ്റിന്റെ വിലയും ഫീച്ചറുകളും നോക്കാം.
SurveyOPPO K13x 5G: സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് ഫോണിനുള്ളത്. ഓപ്പോ K12x-ൽ 6.67 ഇഞ്ച് HD+ സ്ക്രീനുണ്ട്. ഇതിന്റെ ഡിസ്പ്ലേയ്ക്ക്1000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്സും ഉണ്ട്. ഫസ്റ്റ് സ്പ്ലാഷ് ടച്ച് സാങ്കേതികവിദ്യയാണ് ഫോണിലുള്ളത്. 7.99 mm വലിപ്പമുള്ള സെറ്റാണ് ഓപ്പോ കെ13X. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ പുത്തൻ ഓപ്പോ ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്.
OS: ഈ K13x 5G സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണ് കൊടുത്തിരിക്കുന്നത്. കളർ OS അടിസ്ഥമാക്കിയുള്ള ആൻഡ്രോയിഡ് വേർഷനാണിത്. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിനുണ്ട്.

പ്രോസസർ: 8GB വരെ റാം സപ്പോർട്ട് ചെയ്യുന്ന മീഡിയാടെക് ഡൈമെൻസിറ്റി 6300 SoC ആണ് പ്രോസസർ.
ക്യാമറ: 50MP പിൻ ക്യാമറയും 2MP പോർട്രെയിറ്റ് ക്യാമറയും ചേർന്ന ഡ്യുവൽ സിസ്റ്റമാണ് ഇതിലുള്ളത്. ഫോണിന്റെ മുൻവശത്ത് 8MP ക്യാമറയും കൊടുത്തിട്ടുണ്ട്.
ഫോണിന് വെറും 7.99 mm വലിപ്പമുണ്ട്, സുഗമവും സുഖകരവുമായ ഗ്രിപ്പിനായി പിൻഭാഗത്തും ഫ്രെയിമിലും മാറ്റ് ഫിനിഷും ഉണ്ട്. ബോക്സിൽ 45W SuperVOOC ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇതിൽ പവർഫുള്ളായ 6000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു.
ഡ്യൂറബിലിറ്റി: MIL-STD-810H റേറ്റിങ്ങുണ്ട്. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള സ്മാർട്ഫോണാണിത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി, IP65 റേറ്റിങ്ങുണ്ട്.
കണക്റ്റിവിറ്റി: 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac സപ്പോർട്ടുള്ള ഹാൻഡ്സെറ്റാണിത്. ബ്ലൂടൂത്ത് 5.4, GPS + GLONASS കണക്റ്റിവിറ്റിയും ഇതിലുണ്ട്. യുഎസ്ബി ടൈപ്പ് സി ചാർജിങ് സപ്പോർട്ടും ഇതിന് ലഭിക്കുന്നു.
ഓപ്പോ K13x 5ജി: വിലയും വിൽപ്പനയും
മിഡ്‌നൈറ്റ് വയലറ്റ്, സൺസെറ്റ് പീച്ച് നിറങ്ങളിലുള്ള ഫോണാണിത്. ഈ ഓപ്പോ K13x ഫോണിന് 3 സ്റ്റോറേജ് വേരിയന്റുകളുണ്ട്. 4GB + 128GB മോഡലിന് 11,999 രൂപയാകുന്നു. 6GB + 128GB മോഡലിന് 12,999 രൂപയാണ് വില. 8GB + 256GB ഓപ്പോ ഫോണിന് 14,999 രൂപയുമാകും.
ജൂൺ 27 മുതൽ സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലും ഫോൺ ലഭ്യമാകും. 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഇതിന് ആദ്യ സെയിലിൽ അനുവദിച്ചിരിക്കുന്നു. മൂന്ന് മാസത്തേക്ക് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ടായിരിക്കും.
Also Read: 8000 രൂപ വില കുറച്ച് iPhone 16 Pro! 48MP അൾട്രാ വൈഡ് ക്യാമറ ‘ഹൈ ഫോൺ’ ഓഫർ വിട്ടുകളയണ്ട…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile